1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2015

ബൈജു തിട്ടാല: യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുമുള്ള നഴ്‌സുമാരുടെ വിസ നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ഗ്രേറ്റ് ബ്രിട്ടന്‍) നടത്തിയപോരാട്ടങ്ങള്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കുന്നു. യുകെയിലെ നഴ്‌സുമാരുടെ ഏറ്റവും വലിയ സംഘടനയായ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഈ ആവശ്യം ഉന്നയിച്ച് പാര്‍ലമെന്റില്‍ നടത്തുന്ന റൌണ്ട് ടേബിള്‍ കോണ്‍ഫറന്‍സിലേക്ക് ഐഡബ്ല്യുഎ യുടെ ദേശീയ നിര്‍വാഹക സമിതി അംഗം ബൈജു വര്‍ക്കി തിട്ടാലയെ ക്ഷണിച്ചതിലൂടെയാണ് ആര്‍സിഎന്‍ ഐഡബ്ല്യുഎ ഈ രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചത്.

ടോറി ഗവന്മെന്റ് യുറോപ്പുകാരല്ലാത്ത നേഴ്‌സുമാരുടെ വിസ നിയമങ്ങളില്‍ വരുത്തിയ തലതിരിഞ്ഞ പരിഷ്‌കാരം മൂലം £35000 വാര്‍ഷിക ശമ്പളമില്ലാത്തവര്‍ക്ക് വിസ പുതുക്കാന്‍ കഴിയില്ല. ഇതുമൂലം ആയിരകണക്കിന് ആളുകള്‍ വിസ പുതുക്കാനാവാതെ നാട്ടിലേക്ക് തിരിച്ചു പോകേണ്ട ഗതികേടില്‍ എത്തിപ്പെട്ടിരികയാണ്. ധാരാളം മലയാളികള്‍ ജോലി ചെയ്യുന്ന നഴ്‌സിംഗ് ഫീല്‍ഡിലുള്ളവരെ പ്രതികൂലമായി ബാധിക്കുന്ന ഒരു തീരുമാനം എന്ന നിലയില്‍ മലയാളി സംഘടനകള്‍ അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ട ഒരു വിഷയം ആയിരുന്നു ഇത്. എന്നാല്‍ ഐ ഡബ്ല്യു എ അല്ലാതെ മലയാളികള്‍ ഉള്‍പ്പെടുന്ന ഒരു സംഘടനയും ഇക്കാര്യത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം.

ഈ തിരുമാനം പിന്‍വലിപ്പിക്കാന്‍ നടത്തുന്ന സമരങ്ങളുടെ ഭാഗമായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് എന്ന ബ്രിട്ടനിലെ നഴ്‌സിംഗ് രംഗത്തെ ട്രേഡ് യൂണിയന്‍ സംഘടന ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഒക്ടോബര്‍ 28നു നടത്തുന്ന റൌണ്ട് ടേബിള്‍ മീറ്റിംഗില്‍ പങ്കടുക്കാന്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷനെ ക്ഷണിച്ചത് ഐ ഡബ്ല്യു എ ഇക്കാര്യത്തില്‍ എടുത്ത ശക്തമായ നിലപാടുകള്‍ ശ്രദ്ധിക്കപ്പെട്ടത് കൊണ്ടായിരുന്നു. ഐ ഡബ്ല്യു എ ദേശീയ നിര്‍വാഹക സമിതിയിലെ മലയാളിയായ അംഗം ബൈജു വര്‍ക്കി തിട്ടാല ഇക്കാര്യത്തില്‍ ശക്തമായ കാമ്പയിനിംഗിന് നേതൃത്വം നല്‍കിയിരുന്നു.

ഒക്ടോബര്‍ 28ന് നടക്കുന്ന റൌണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ ബൈജു വര്‍ക്കി തിട്ടാലയെ കൂടാതെ അസിസ്റ്റന്റ് സെക്രട്ടറി കാര്‍ത്തികേയന്‍ പരമേശ്വരന്‍, പുഷ്പലത കാര്‍ത്തികേയന്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്. ഫിലിപ്പൈന്‍സ് നഴ്‌സിംഗ് സംഘടനയുടെ നേതാക്കളും കോണ്‍ഫറന്‍സില്‍ പങ്കടുക്കും. തൊഴിലാളി കൂട്ടായ്മകള്‍ ചേര്‍ന്ന് പ്രതിപക്ഷ എം പി മാരെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ഈ വിഷയത്തെ കുറിച്ച് നിങ്ങള്‍ ഓരോരുത്തരുടെയും അറിവും വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കണമെന്ന് ഐ ഡബ്ല്യു എ ഭാരവാഹികള്‍ അറിയിക്കുന്നു.

Contact Details
Joginder Bains 07877553949
Caramel Miranda 07463296411
Aby Abraham 07428630136
Karthikeyan 07708164760
Baiju Varkey Thittala 07710531280
Suguthan Thekkepura 07832643964
Ibrahim Vakkulagara 07723092402

Thanks & Regards

Baiju Varkey Thittala LLB (Hons),Grad. NALP

78 ELIZABETH WAY
CAMBRIDGE
CB4 1AY
Phone: 07710531280

Email: thittala@gmail.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.