1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2011

ലണ്ടന്‍: നവജാത ശിശുവിന്റെ സംരക്ഷണത്തിന് അച്ഛനമ്മമാര്‍ ധാരണയില്‍ എത്തിയാല്‍ പത്തു മാസം വരെ ശമ്പളത്തോടെ പെറ്റേണിറ്റി ലീവ് അനുവദിക്കാന്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഉപ പ്രധാനമന്ത്രി നിക് കെ്‌ളഗ് അടുത്ത ദിവസം പ്രഖ്യാപിക്കും.

ഇതിന്‍ പ്രകാരം കുഞ്ഞിന്റെ അച്ഛനമ്മമാര്‍ക്ക് തീരുമാനമെടുക്കാം, കുഞ്ഞിന്റെ സംരക്ഷണം ആര് ഏറ്റെടുക്കണമെന്ന്. അതനുസരിച്ച് ആ വ്യക്തിക്ക് ലീവിന് അപേക്ഷിക്കാം.

നിലവില്‍ പുരുഷന് രണ്ടാഴ്ച മാത്രമാണ് ശമ്പളത്തോടെയുള്ള പെറ്റേണിറ്റി ലീവ് അനുവദിക്കുന്നത്.

എന്നാല്‍, നയത്തിനെതിരെ ബിസിനസ് ഗ്രൂപ്പുകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ വീണ്ടുവിചാരമില്ലാത്ത ഈ പ്രവൃത്തി നിമിത്തം ചെറുകിട സ്ഥാപനങ്ങള്‍ വെള്ളംകുടിക്കാന്‍ പോവുകയാണെന്ന് ബ്രിട്ടീഷ് ചേമ്പര്‍ ഒഫ് കൊമേഴ്‌സ് ഡയറക്ടര്‍ ഡേവിഡ് ഫ്രോസ്റ്റ് പറയുന്നു. പത്തു മാസം വരെ ഒരു പുരുഷന്‍ വീവെടുത്തു പോയാല്‍ ചെറുകിട സ്ഥാപനം എങ്ങനെ മുന്നോട്ടു പോകുമെന്ന് അദ്ദേഹം ചോദിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.