1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2011


പെണ്‍വാണിഭത്തിനായി വ്യാജപാസ്‌പോര്‍ട്ടില്‍ ഇന്ത്യയില്‍നിന്ന് പെണ്‍കുട്ടികളെ ഒമാനിലേക്ക് കടത്തിയ കേസില്‍ രണ്ട് കോഴിക്കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് മസ്‌ക്കറ്റ് ക്രിമിനല്‍ അപ്പീല്‍ കോടതി 15 വര്‍ഷത്തെ തടവും 50,000 ഒമാനി റിയാല്‍ (60 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയും വിധിച്ചു.

കോഴിക്കോട് അത്തോളിയിലെ ജോയി പുതുക്കുളങ്ങര (38), സഹായി കോഴിക്കോട് സ്വദേശി ശ്രീശാന്ത്(36) ബംഗ്ലാദേശുകാരന്‍ മുഹമ്മദ് റഫീഖ് എന്നിവര്‍ക്കാണ് മനുഷ്യക്കടത്ത് വിരുദ്ധ നിയമപ്രകാരം കോടതി ശിക്ഷ വിധിച്ചത്.

കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 16നാണ് അല്‍ഖുവൈറിലെ അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് ഏഴ് പെണ്‍കുട്ടികളടക്കം 11 പേരെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്.

പെണ്‍വാണിഭക്കേസില്‍ ഒരിക്കല്‍ പിടിയിലായി 2009ല്‍ ഒമാനില്‍ ജയില്‍മോചിതനായ ആളാണ് കേസിലെ മുഖ്യപ്രതി ജോയി. രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നതിനാല്‍ വ്യാജപാസ്‌പോര്‍ട്ടില്‍ സന്ദര്‍ശക വിസയെടുത്താണ് ഇയാള്‍ ഇവിടെയെത്തി പെണ്‍വാണിഭത്തില്‍ ഏര്‍പ്പെട്ടിരുന്നത്.

രാജ്യത്തേക്ക് പ്രവേശന നിരോധമുണ്ടായിരുന്നതിനാല്‍ വ്യാജപാസ്‌പോര്‍ട്ടില്‍ സന്ദര്‍ശകവിസ സംഘടിപ്പിച്ചെത്തിയാണ് ഇയാള്‍ കൃത്യം ആവര്‍ത്തിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.