1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2017

 

അലക്‌സ് വര്‍ഗീസ്: കഴിഞ്ഞ ആഴ്ചയില്‍ നമ്മില്‍ നിന്നും വേര്‍പിരിഞ്ഞ് പോയ പ്രിയപ്പെട്ട പോള്‍ ജോണിന്റെ അന്ത്യസംസ്‌കാര ശുശ്രൂഷകള്‍ അടുത്ത ചൊവ്വാഴ്ച വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ നടക്കുമ്പോള്‍ നമുക്ക് അകാലത്തില്‍ നമ്മില്‍ നിന്നും പറന്നകന്ന പോള്‍ എന്ന നല്ല മനുഷ്യന് ഉചിതമായ യാത്രയയപ്പ് നല്കാന്‍ അദ്ദേഹത്തിന്റെ കുടുംബം അവസരമൊരുക്കുന്നു. സാധാരണ ഗതിയില്‍ ഇതുപോലുള്ള വിഷമഘട്ടങ്ങളില്‍ കുടുംബത്തിനാണ് സാമ്പത്തികവും മറ്റു തരത്തിലുമുള്ള സഹായം ആവശ്യമായി വരുന്നത്. എന്നാല്‍ മനുഷ്യ സ്‌നേഹിയും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ താല്പര്യവുമുണ്ടായിരുന്ന പോളിന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ വേണ്ടി മ്യതസംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വേണ്ടി കോട്ടയത്തെ സെന്റ്.ജോസഫ് ഹോം ഫോര്‍ ക്യാന്‍സര്‍ & എച്ച്.ഐ.വി ഹോമിനെ സഹായിക്കുന്നതിന് വേണ്ടി ഒരു ചാരിറ്റി സംഘടിപ്പിക്കാനാണ് പോളിന്റെ കുടുംബം ആഗ്രഹിക്കുന്നത്. അന്നേ ദിവസം പൂക്കളോ, കാര്‍ഡുകളോ തുടങ്ങി ആദരവ് പ്രകടിപ്പിക്കുവാനുള്ള കാര്യങ്ങളെല്ലാം ഒഴിവാക്കി ആ തുക പള്ളിയില്‍ പ്രത്യേകം തയ്യാക്കിയിരിക്കുന്ന ചാരിറ്റി ബോക്‌സില്‍ നിക്ഷേപിച്ചാല്‍ അതായിരിക്കും നമുക്കെല്ലാവര്‍ക്കും പോളിന് കൊടുക്കാവുന്ന ഏറ്റവും ഉചിതമായ അന്ത്യാഞ്ജലി.

പോള്‍ ജോണിന്റെ മ്യതദേഹവും വഹിച്ചുകൊണ്ടുള്ള ഫൂണറല്‍ ഡയറക്‌ടേഴ്‌സിന്റെ വാഹനം രാവിലെ 11 മണിക്ക് സെന്റ്.ആന്റണീസ് ദേവാലയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ മെത്രാന്‍ മാര്‍ ജോസഫ് സ്രാസിക്കല്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ശുശ്രൂഷകള്‍ ആരംഭിക്കും. രൂപതയുടെ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ വെരി.റവ. സജി മലയില്‍ പുത്തന്‍പുരയില്‍, സീറോ മലബാര്‍ ചാപ്ലിയന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി, സീറോ മലങ്കര ചാപ്ലിയന്‍ റവ.ഫാ.രഞ്ജിത്ത് തുടങ്ങി ഒട്ടനവധി വൈദികള്‍ ശുശ്രൂഷകളില്‍ സംബന്ധിക്കും. ദേവാലയത്തില്‍ പൊതു ദര്‍ശനത്തിനും അന്തിമോപചാരമര്‍പ്പിക്കുന്നതിനും അവസരമുണ്ടായിരിക്കും.
തുടര്‍ന്ന് ഒന്നരയോടെ മ്യതദേഹം ദേവാലയത്തില്‍ നിന്നും സതേണ്‍ സിമിത്തേരിയിലേക്ക് കൊണ്ടു പോവുന്നതാണ്.

സിമിത്തേരിയിലെത്തിച്ച് അവസാന പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പോളിന് ബ്രിട്ടന്റെ മണ്ണില്‍ അന്തിമ വിശ്രമമാകും. ഇന്നലെ സെന്റ്.ജോണ്‍സ് പ്രീസ്റ്റ്ബറിയില്‍ റവ.ഫാ.സജിയുടെ മദ്ധ്യസ്ഥതയില്‍ ചേര്‍ന്ന യോഗം ഫ്യൂണറല്‍ സംബന്ധിച്ച ക്രമീകരണങ്ങള്‍ക്ക് അന്തിമരൂപം നല്കി. ഇതനുസരിച്ച് ശുശ്രൂഷകള്‍ക്ക് എത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്നതിന് താഴെ പറയുന്ന സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

ഫ്രീ പാര്‍ക്കിംഗ്:
Cornishman Pub,
Cornishway,
Wythenshawe,
M22 OJX.

പെയ്ഡ് പാര്‍ക്കിംഗ്:
Forum Cetnre,
Wythenhawe,
M22 5RX.

ദേവാലയത്തിന്റെ വിലാസം:
St. Antonys Church,
Dunkery Road,
Wythenshawe,
M22 OWR.

സിമിത്തേരിയുടെ വിലാസം:
Southern Cemetery,
Barlow Moor Road,
Chorton Cum Hardy,
M21 7GL.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.