1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2017

സ്വന്തം ലേഖകന്‍: പ്രവാസി വോട്ട് വിഷയം അനന്തമായി നീളുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. പ്രവാസി വോട്ട് വിഷയം അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിലെ അതൃപ്തി വ്യക്തമാക്കിയ സുപ്രീം കോടതി എത്രയും വേഗം വിഷയത്തില്‍ തീരുമാനം അറിയിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

നിയമഭേദഗതിയാണോ, ചട്ടഭേദഗതിയാണോ വേണ്ടതെന്ന് ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. പ്രവാസി വോട്ടിനുള്ള നിയമഭേദഗതി കൊണ്ടുവരികയാണെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ നടപ്പിലാക്കമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.

നിലവില്‍ 24,348 പ്രവാസികളാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരളം, പഞ്ചാബ്, തെലങ്കുന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് രജിസ്റ്റര്‍ ചെയ്ത പ്രവാസികളില്‍ അധികവും. ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് വോട്ട് രേഖപ്പെടുത്തി തപാലായി അയയ്ക്കുന്ന ഇ സംവിധാനം കൊണ്ടുവരണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.