1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2015

സ്വന്തം ലേഖകന്‍: പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്ര ജയിന്‍ മുംബൈയില്‍ അന്തരിച്ചു, അന്ത്യം വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്. നാഗ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം കൂടിയതിനെ തുടര്‍ന്ന് മുംബൈ ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

71 വയസ്സായിരുന്നു. വൃക്കകള്‍ക്ക് അണുബാധയേറ്റതാണ് മരണകാരണം. നാഗ്പൂരില്‍ സംഗീത പരിപാടിക്കെത്തിയതായിരുന്നു അദ്ദേഹം. പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജന്മനാ അന്ധനായിരുന്ന രവീന്ദ്ര ജയിന്‍ മലയാളത്തില്‍ മുന്നു ചലച്ചിത്രങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

ബോളിബുഡില്‍ നൂറിലേറെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. യേശുദാസ് പാടിയ ചിത്‌ചോര്‍ എന്ന സിനിമയിലെ പാട്ടുകള്‍ രവീന്ദ്ര ജയിന്‍ സംഗീതം നല്‍കിയതാണ്. യേശുദാസിന്റെ ബോളിബുഡിലെ ആദ്യഗാനവും ഈ സിനിമയിലേതായിരുന്നു.ഇദ്ദേഹത്തെ ബോളിവുഡിലേക്ക് എത്തിച്ചത് രവീന്ദ്ര ജയിന്‍ ആണ്. എഴുപതുകളിലെ യേശുദാസിന്റെ ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്കിയതും ഇദ്ദേഹമാണ്.

ജയിനിറ്റെ ഗോരി തേരാ എന്ന ഹിന്ദി ഗാനത്തിന് യേശുദാസിന് ദേശീയ പുരസ്‌കാരം ലഭിച്ചു. വോയ്‌സ് ഓഫ് ഇന്ത്യ എന്നാണ് യേശുദാസിനെ ഇദ്ദേഹം വിശേഷിപ്പിച്ചത്. പി.വി. ഗംഗാധരന്‍ നിര്‍മിച്ചു ഹരിഹരന്‍ സംവിധാനം ചെയ്ത സുജാത (1977) എന്ന സിനിമയ്ക്ക രവിന്ദ്ര ജയിന്‍ സംഗീതം നല്‍കിയിട്ടുണ്ട്. മലയാളത്തില്‍ ഇതുള്‍പ്പടെ 12 ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണം പകര്‍ന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.