1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2011

ആന്റണി ജോസഫ്‌

നിന്നെ എനിക്ക് മിസ്സ്‌ ചെയ്യുന്നു.നിന്റെ പുഞ്ചിരി എനിക്ക് അന്യമായിരിക്കുന്നു.വിധി തട്ടിയെടുത്ത നിനക്കുവേണ്ടി ഞാന്‍ കണ്ണീര്‍ പൊഴിക്കും.ഈ ലോകം വിട്ടു പോയാലും എന്‍റെ മനസ്സില്‍ എന്നും നീ ഉണ്ടായിരിക്കും.എനിക്ക് നിന്നോടുള്ള സ്നേഹം എന്നുമുണ്ടായിരിക്കും.പ്രിന്‍സിനോപ്പം ജോലി ചെയ്തിരുന്ന അനിയ ഷുംസ്ക എന്ന പോളിഷ് പെണ്‍കുട്ടി ഉണ്ടാക്കിയ യു ട്യൂബ് ആല്‍ബത്തിലെ വരികളാണിവ.

പ്രിന്‍സിന്റെ അകാല വിയോഗത്തില്‍,വിധിയുടെ ക്രൂരതയ്ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.ഈ ദുരന്തം വിശ്വസിക്കാനാവില്ല എന്നാണ് പ്രിന്‍സിന്റെ പേരില്‍ ഉണ്ടാക്കിയ ഫെയിസ് ബുക്ക്‌ പേജില്‍ മിക്ക സുഹൃത്തുക്കളും അഭിപ്രായപ്പെട്ടത്.കഴിഞ്ഞ ഞായറാഴ്ചയാണ് പ്രിന്‍സിനെ മാന്ച്ചസ്റ്ററിലെ കനാലില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേ സമയം പ്രിന്‍സിന്റെ സംസ്കാരം മാര്‍ച്ച്‌ 8 -ന് തന്നെ നടത്തിയേക്കുമെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിങ്കളാഴ്ച ലഭിക്കും.തുടര്‍ന്ന് ചൊവ്വാഴ്ചയോടെ ഫ്യുണറല്‍ എജെന്സിക്ക് കൈമാറും.8 -ന് രാവിലെ പത്തരയ്ക്ക് വീട്ടിലെത്തിക്കുന്ന മൃതദേഹം പിന്നീട് അന്ത്യ ശുശ്രൂഷകള്‍ക്കായി ഗ്ലോസ്റ്റര്‍ സെന്‍റ് പീറ്റേഴ്സ് പള്ളിയിലേക്ക് കൊണ്ട് പോകും.

പ്രിന്‍സിന്റെ കുറെ ഓര്‍മചിത്രങ്ങള്‍


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.