1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2018

അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): പ്രശസ്ത വചന പ്രഘോഷകനും, ആത്മീയ ഗുരുവും, പാമ്പാടി ഗുഡ്‌നെസ് ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ.ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന പ്രാരംഭ തപസ്സ് ധ്യാനം നാളെ വെള്ളിയാഴ്ച (13/4/18) മുതല്‍ 15 ഞായര്‍ വരെ നടക്കും. മാഞ്ചസ്റ്റര്‍ മാക്ള്‍സ്ഫീല്‍ഡിലുള്ള സാവിയോ ഹൗസ് ധ്യാന കേന്ദ്രത്തില്‍ വച്ചാണ് മൂന്ന് ദിവസത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ആദ്യമായി ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ ധ്യാനം ഒരുക്കിയിരിക്കുന്നത്.

തപസ്സ് ധ്യാനത്തില്‍ പങ്കെടുത്തവര്‍ക്ക് വേണ്ടി വളര്‍ച്ചാധ്യാനം ഏപ്രില്‍ 27 ന് വെള്ളിയാഴ്ച മുതല്‍ 29 ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്. കര്‍ത്താവിനൊപ്പം വസിക്കുവാനും ആത്മാവിനെയും മനസ്സിനെയും ശരീരത്തെയും വിശുദ്ധീകരിക്കുകയും അതുവഴി പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാല്‍ അഭിഷിക്തരാകാനും, തലമുറകള്‍ വിശുദ്ധീകരിക്കപ്പെടാനും, കുടുംബങ്ങള്‍ ദൈവാനുഗ്രഹത്താല്‍ നിറയുവാനും ഏവരേയും ധ്യാനത്തില്‍ പങ്കെടുക്കുവാനായി സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സിസി O7903706623,
അബ്രഹാം O7737874253,
റെജി മoത്തിലേട്ട് 07886968196

ധ്യാനകേന്ദ്രത്തിന്റെ വിലാസം:

SAVIO HOUSE,
IGERSLEY ROAD,
MACCLESFIED,
MANCHESTER,
SK10 5RW

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.