1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2015

സാബു ചുണ്ടക്കാട്ടില്‍: യേശുവിന്റെ സുവിശേഷം സകല ജനങ്ങളിലും എത്തിക്കുക എന്ന സന്ദേശം ഉള്‍ക്കൊണ്ട് എല്ലാ രാജ്യത്തെയും വിവിധ ഭാഷകളിലും ഉള്ള വിശ്വാസികള്‍ക്ക് പങ്കെടുത്തു യേശുവിനെ കൂടുതല്‍ അറിയുവാന്‍ ഉള്ള അവസരം ഒരുക്കി കൊണ്ടാണ് ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും ചേര്‍ന്ന് നയിക്കുന്ന ഇംഗ്ലീഷ് ധ്യാനം ഡിസംബര്‍ 20ന് ഞായറാഴ്ച ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം 5 വരെ ഹേവാര്‍ഡ്ഹീത്തിലെ ആര്‍ഡിങ്ങിലെ സൌത്ത് ഓഫ് ഇംഗ്ലണ്ട് സെന്ററി ല്‍ വച്ച് നടത്തപ്പെടുന്നു. വചന ശുശ്രൂഷ, വി. കുര്‍ബാന, രോഗികള്‍ക്കുള്ള പ്രാര്‍ത്ഥന, വിടുതല്‍ ശുശ്രൂഷ എന്നീ ശുശ്രൂഷകള്‍ വിശ്വാസികള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്. ബ്രൈട്ടന്‍ $ അരുണ്‍ഡന്‍ രൂപത്ത ബിഷപ്പ് റിച്ചാര്‍ഡ് മോത്തിന്റെ നേതൃത്വത്തില്‍ ദിവ്യ ബലി അര്പ്പനം നടക്കുന്ന ഈ കണ്‍വന്‍ഷനിലേക്ക് എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

വിലാസം: ST. MARY’S PRAYER HALL

SOUTH OF ENGLAND EVENT CENTRE ARDINGLY

HAYWARDSHEATH

WEST SUSSEX

RH176TL

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.