1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2016

ജോസ് കുര്യാക്കോസ്: മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഇടുക്കി ഭദ്രാസനത്തിന്റെ അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ പീലക്‌സിനോസ് സക്കറിയാസ് മെത്രാപ്പോലീത്തയും (ചെയര്‍മാന്‍ മാര്‍ ഗ്രിഗോറിയന്‍ റിട്രീറ്റ് സെന്റര്‍) ഇംഗ്ലണ്ടിലെ നവീകരണ ശുശ്രൂഷകളുടെ മുന്നേറ്റനിരയിലുള്ള ഫാ. ക്രിസ് തോമസും വചനപ്രഘോഷണരംഗത്തെ പ്രവാചകശബ്ദമായ ഫാ.
ബോസ്‌കോ ഞാളിയത്തും സെഹിയോന്‍ യുകെ ശുശ്രൂഷകളുടെ ആത്മീയപിതാവ് ഫാ. സോജി ഓലിക്കലും ചേര്‍ന്ന് നയിക്കുന്ന ഫെബ്രുവരിമാസ കണ്‍വന്‍ഷന്‍ സഭൈക്യത്തിന്റെയും പരിശുദ്ധാത്മ സ്‌നേഹത്തിന്റെയും അഭിഷേക നിറവ് വിശ്വസികളിലേക്ക് പകര്‍ന്നു നല്‍കും.

വിഭജനത്തിന്റെയും വിഭാഗീയതയുടെയും അരൂപികള്‍ക്കെതിശര പരി. പിതാവ് ഫ്രാന്‍സിസ് പാപ്പ നിരന്തരം ശബ്ദം ഉയര്‍ത്തുന്നുണ്ട്. ക്രിസ്ത്യാനികള്‍ എല്ലാവരും സഹോദരങ്ങളാണെന്നും വിഭജനത്തിന്റെ അരൂപി പിശാചില്‍നിന്നുള്ളതാണെന്നും ക്രിസ്തുവിന്റെ ഭൗതിക ശരീരത്തിന് ഏറ്റിരിക്കുന്ന വിഭജനത്തിന്റെ മുറിവ് സൗഖ്യമാക്കേണ്ടതാണെന്നും പരി. പിതാവ് പറയുന്നു.

ക്രിസ്തീയ പീഢനങ്ങളിലൂടെ രക്തസാക്ഷികളാകുന്നവരുടെ ചുടുനിണത്തെ എക്യുമെനിസത്തിന്റെ രക്തം എന്നാണ് പിതാവ് വിശേഷിപ്പിക്കുക. ആധുനിന കാലഘട്ടത്തില്‍ സഭയുടെ പുറമേയുള്ളള ശത്രുക്കളേക്കാള്‍ അപകടകരമായ വിധത്തില്‍ വിഭാഗീയതയുടെയും അനൈക്യത്തിന്റെയും മാത്സ്യത്തിന്റെയും വിത്തുകള്‍ വിതച്ച് പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളേയും പ്രവൃത്തികളെയും നിര്‍വീര്യമാക്കുന്ന തിന്മയുടെ സ്വാധീനങ്ങള്‍ സഭ്യ്ക്കുള്ളിലുണ്ട്.

മദ്യപാനം, പുകവലി, വ്യഭിചാരം തുടങ്ങിയ ഗൗരവമേറിയ പാപങ്ങള്‍പോലെതന്നെ കുടുംബങ്ങളേയും ഇടവക സമൂഹങ്ങളെയും രൂപതകളെയും അന്ധകാരത്തിലേക്കും പൈശാചിക അടിമത്തത്തിലേക്കും നയിക്കുന്ന തിന്മകളാണ് വിഭാഗീയത, വെറുപ്പ്, വിദ്വേഷം, മാത്സര്യം തുടങ്ങിയ പാപങ്ങള്‍.

ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും വിട്ടുവീഴ്ചയുശടയും മാനസാന്തര അനുഭവത്തിലേക്ക് പരിശുദ്ധാത്മാവ് നമ്മെ ക്ഷണിക്കുന്നു. നൂറുകണക്കിന് അത്ഭുതകരമായ സൗഖ്യങ്ങാളണ് ഓരോ കണ്‍വന്‍ഷനുകളിലൂടെയും സംഭവിച്ചുകൊണ്ടിരിക്കുന്നത്. യുവതീയുവാക്കള്‍ യേശുവിനെ സ്‌നേഹിക്കുന്നതും ശുശ്രൂഷകള്‍ നയിക്കുന്നതും വലിയ പ്രത്യാശയോടെ അനേകര്‍ നോക്കിക്കാണുന്നു. ടീനേജ് പ്രായക്കാര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കിക്കൊണ്ട് ‘ടീന്‍സ് ഫോര്‍ കിംഗ്ഡം’ എന്ന പുതിയ മിനിസ്ട്രി ആരംഭിച്ചുകഴിഞ്ഞു.

കുമ്പസരിക്കുവാന്‍ ന്നായി ഒരുങ്ങി വരിക, പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന പ്രിയപ്പെട്ടവരെ കൂട്ടിക്കൊണ്ടുവരിക, പാപവഴികള്‍ ഉപേക്ഷിക്കുവാന്‍ തീരുമാനങ്ങള്‍ എടുക്കുക, യേശുവിന് ജീവിതത്തില്‍ ഒന്നാം സ്ഥാനം കൊടുക്കുക, ഈ ശുശ്രൂഷയ്ക്കുവേണ്ടി മധ്യസ്ഥപ്രാര്‍ഥനകള്‍ ഉയര്‍ത്തുക…. ഫെബ്രുവരിമാസ കണ്‍വന്‍ഷനിലേക്ക് യേശുനാമത്തില്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.