1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2015

ഏറ്റവും കൂടുതൽ ജീവിക്കാൻ കൊള്ളാവുന്ന ഇന്ത്യൻ നഗരമായി ബങ്കുളുരുവിനെ തെരെഞ്ഞെടുത്തു. മുബൈയും ചെന്നൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഒരു അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയാണ് പഠനം നടത്തിയത്.

ആഗോള റാങ്കിംഗിൽ 171 മതാണെങ്കിലും ഇന്ത്യയിലെ മറ്റു മഹാനഗരങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് ബങ്കുളുരു. ന്യൂഡൽഹിയിലാണ് ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും മോശപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉള്ളത്. വായു മലിനീകരണമാണ് ഡൽഹിക്ക് വിനയായത്. ചൈനയുടെ ബെയ്ജിംഗും ഇക്കാര്യത്തിൽ ചൈനക്കൊപ്പമുണ്ട്.

ശുദ്ധവായു ലഭ്യത, ഗതാഗത, താമസ സൗകര്യങ്ങൾ, ആശുപത്രികൾ, കുറഞ്ഞ കുറ്റകൃത്യ നിരക്ക് എന്നിവയായിരുന്നു പഠനത്തിനായി പരിഗണിച്ചത്. സിംഗപ്പൂരാണ് ജീവിതസാഹചര്യങ്ങളിൽ ഒന്നാം സ്ഥാനത്ത്. ആസ്ട്രേലിയൻ നഗരങ്ങളായ സിഡ്നിയും അഡ്‌ലെയ്ഡും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

പാക്കിസ്ഥാനിലെ ഇസ്ലാമാബാദും കറാച്ചിയുമാണ് മേഖലയിലെ തീരെ ജീവിതയോഗ്യമല്ലാത്ത നഗരങ്ങൾ. വ്യക്തി സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവയുടെ കാര്യത്തിൽ ഏറെ പിന്നിലാണ് ഈ നഗരങ്ങളെന്നും പഠനം പറയുന്നു. രാഷ്ട്രീയ അസ്ഥിരതയും കലാപങ്ങളും പല നഗരങ്ങളേയും പട്ടികയിൽനിന്ന് പുറത്താക്കുകയോ തരം താഴ്ത്തുകയോ ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.