1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2015

ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുൻപ് യു. എ. ഇ. യുടെ യാത്രാ വിമാനത്തിന് വെടിയേറ്റു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

യു. എ. ഇ. യുടെ ബജറ്റ് എയർലൈനായ ഫ്ലൈ ദുബായ് വിമാനത്തിനു നേരെയായിരുന്നു ആക്രമണം. വെടിവപ്പിൽ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. എങ്കിലും ആളപായം ഉണ്ടായതായി വാർത്തകളില്ല.

വിമാനത്താവളത്തിനു തെക്കുഭാഗത്ത് അൽ റാധ്വാനിയ മേഖലയിൽ വച്ചായിരുന്നു ആക്രമണം. ചെറിയ തോതിലുള്ള വെടിവപ്പായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തെ തുടർന്ന് എമിറേറ്റ്സ് എയർലൈൻസ് ബാഗ്ദാദിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.