1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2017

അജിത് പാലിയത്ത്: മനസില്‍ ലയിച്ചു ചേരുന്ന ശുദ്ധ സംഗീതമാണ് ഏതൊരു മലയാളിയും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത്. അങ്ങനെയൊരു മഹാനായ വ്യക്തിയുടെ മാസ്മരിക മലയാളം സംഗീതവുമായി 2017 നവംബര്‍ 12 നു ട്യൂണ്‍ ഓഫ് ആര്‍ട്ട്‌സ് യൂ. ക്കെ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് വരുകയാണ്. കൂടെ കഴിവുള്ള ഗായകരെ കണ്ടെത്തുവാനുള്ള ലളിതഗാന മല്‍സരവും. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും വശ്യ മധുര രാഗങ്ങള്‍ സംഗീതത്തിലൂടെ മലയാളത്തിലേക്ക് സന്നിവേശിപ്പിച്ച അതുല്യ പ്രതിഭാശാലി. സിരകളിലെ പാട്ടുമാത്രം പൈതൃകമായി നല്‍കിയിട്ടു മടങ്ങിയ ബാബുരാജിന്റെ ജീവിതം ഹിന്ദുസ്ഥാനി സംഗീതത്താല്‍ സമ്പന്നമായിരുന്നു.

ബംഗാളില്‍ സംഗീതജ്ഞരായിരുന്ന കുടുംബത്തില്‍ നിന്നും വന്ന ബംഗാളിയായ ജാന്‍ മുഹമ്മദിന്റെ മകന്‍– മുഹമ്മദ് സാബിര്‍ ബാബുരാജ് എന്ന എം എസ് ബാബുരാജ്. സംഗീതജ്ഞനായിരുന്നു ബാബുക്കയുടെ ബാപ്പ. കല്‍ക്കട്ടയിലെ സംഗീതസദസ്സുകള്‍ കേള്‍ക്കാനും വിവിധ സംഗീതജ്ഞരുമായി ഇടപെടാനും കിട്ടിയ അവസരങ്ങളും ബാബുക്കയുടെ സംഗീതാത്മകത വളരാന്‍ സഹായകമായി. ചിട്ടയായ കര്‍ണാടകസംഗീതത്തിനു പകരം വൈകാരിക ഭാവങ്ങള്‍ക്ക് മുന്തൂക്കം നല്‍കുന്ന ചിട്ടകളാല്‍ ബന്ധിക്കപ്പെടാത്ത ഹിന്ദുസ്ഥാനി സംഗീതം കേരളീയര്‍ക്ക് പുതിയ അനുഭവമായി.

ഹിന്ദുസ്ഥാനി രാഗങ്ങളാണെങ്കിലും മലയാളത്തിന്റെ തനിമ മുറ്റിനില്‍ക്കുന്നതായിരുന്നു ഓരോ ഗാനങ്ങളും. മലയാളത്തിലെ ഒട്ടു മിക്ക സംഗീതസംവിധായകരും ‘മാസ്റ്റര്‍’ ആയപ്പോള്‍ ബാബുരാജിനെ മാത്രം മലയാളികള്‍ സ്‌നേഹത്തോടെ ‘ബാബുക്ക’ എന്നു വിളിച്ചു…. പ്രതിഭാ ജനനനായ ബാബുക്ക എന്ന എം എസ് ബാബുരാജ് മരിച്ചിട്ട് ഈ ഒക്ടോബര്‍ ഏഴിന് 38 വര്‍ഷങ്ങള്‍ കഴിഞ്ഞു. ആ അതുല്യ പ്രതിഭയ്ക്ക് സമരണാഞ്ജലി അര്‍പ്പിക്കുവാന്‍ ബാബുക്കയുടെ പാട്ടുകള്‍ കോര്‍ത്തിണക്കി ലൈവ് സംഗീതവുമായാണ് ഇക്കുറി ട്യൂണ്‍ ഓഫ് ആര്‍ട്ട്‌സ് യൂ. ക്കെ നിങ്ങളുടെ മുന്നിലേക്ക് വരുന്നത്. കൂടെ മികച്ച ഗായകരെ കണ്ടെത്തുന്ന ട്യൂണ്‍ ഓഫ് ആര്‍ട്ട്‌സ് യൂ. ക്കെ ടീം രചനയും സംഗീതവും നിര്‍വ്വഹിക്കുന്ന ലളിതഗാന മല്‍സരവും. മല്‍സരാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഗാനം, ലൈവ് സംഗീതത്തോടൊപ്പം സ്റ്റേജ്ജില്‍ പാടണം. മികച്ച ഗായകര്‍ക്ക് മികച്ച സമ്മാനങ്ങളും അവസരങ്ങളും കാത്തിരിക്കുന്നു.

ട്യൂണ്‍ ഓഫ് ആര്‍ട്ട്‌സ് യൂ. ക്കെയുടെ ഈ വര്‍ഷത്തെ ഓണപ്പരിപാടി തിരുവോണ പൂത്താലം 2017 സെപ്റ്റംബര്‍ 16നു നടത്തപ്പെടും. തിരുവാതിരയും ഒപ്പം ഓണപ്പരിപാടികളും ഓണസദ്യയും കൂടിച്ചേരുന്ന തിരുവോണ പൂത്താലത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഈ നിമിഷങ്ങള്‍ക്ക് സാക്ഷിയാകുവാന്‍ നിങ്ങള്‍ ഏവരെയും ആദരപൂര്‍വ്വം ക്ഷണിക്കുകയാണ്. നിങ്ങളുടെ ആശീര്‍വാദവും സഹകരണവും താഴ്മയോടെ പ്രതീക്ഷിക്കട്ടെ…

കൂടുതല്‍ വിവരങ്ങള്‍ക്ക് Ajith Paliath (Sheffield) 07411708055,Pream Northampton 07711784656, Sudheesh Kettering 07990646498, Biju Thrissur 07898127763, Anand Northampton 07503457419, Sebastain Birmingham 07828739276. Toni Kettering 07428136547 Sujith kettering 07447613216, Titus (Kettering) 07877578165,Biju Nalapattu 07900782351

ഈമെയില്‍ : tuneof.arts@gmail.com
വെബ്‌സൈറ്റ് : http://tuneofarts.co.uk/

തിരുവോണ പൂത്താലം സമയം : 2017 സെപ്റ്റംബര്‍ 16 രാവിലെ 10 മുതല്‍. പ്രവേശനം സൌജന്യം. £1 നിരക്കില്‍ മുഴുവന്‍ ദിവസത്തിലേക്ക് കാര്‍പാര്‍ക്കിങ് ലഭ്യമാണ്. ഒപ്പം മിതമായ നിരക്കില്‍ രുചികരമായ ഓണസദ്യയും ഹാളില്‍ ലഭിക്കും.

സ്ഥലം: Kettering General Hospital (KGH) Social Club, Rothwell Road, Kettering, Northamptonshire, NN16 8UZ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.