1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2017

ജോര്‍ജ് മാത്യു: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധ പരുമല തിരുമേനിയുടെ 115 – മത് ഓര്‍മ്മപെരുന്നാള്‍ ബിര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നവംബര്‍ 12ന് ഞായറാഴ്ച ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു ഞായറാഴ്ച രാവിലെ 8.30ന് പ്രഭാത നമസ്‌കാരം, ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസിന്റെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ത്ഥന, പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച വിതരണം എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

മര്‍ത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഫുഡ് ഫെസ്റ്റിവല്‍ ഈ വര്‍ഷത്തെ പെരുന്നാളിന്റെ സവിശേഷതയാണ്. സാമൂഹിക നന്മയുടെ ഊര്‍ജ്ജം പകര്‍ന്ന യഥാര്‍ത്ഥ മനുഷ്യ സ്‌നേഹിയായിരുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് കുര്യാക്കോസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ. മാത്യൂസ് കുര്യാക്കോസ്: 07832999325
അനീഷ് ജേക്കബ് തോമസ് (ട്രസ്റ്റി): 07540592226
ഷിബു തോമസ് (സെക്രട്ടറി): 0786339932

വിലാസം:

The Walker Memorial Hall
Ampton Road
Birmingham
B152UJ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.