1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2011

ബെഡ് ഫോര്‍ഡ് ഷയര്‍ മലയാളി അസോസിയേഷന്‍റെ ക്രിസ്മസ്, പുതുവത്സര മ്യൂസിക്കല്‍ നൈറ്റ് ജനുവരി 15ന് ആഘോഷിച്ചു. കെംപ് സ്റ്റണ്‍ അഡിസണ്‍ സെന്ററില്‍ നടന്ന ആഘോഷത്തില്‍ കൗണ്‍സിലര്‍മാരായ സ്യൂ ഒലിവര്‍, കെ. ബര്‍ലി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.


വൈകുന്നേരം നാലിന് വിശിഷ്ടാതിഥികളെ ചെണ്ടമേളത്തിന്‍റെ അകന്പടിയോടെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. സ്യൂ ഒലിവറും ബര്‍ലിയും ചേര്‍ന്ന് നിലവിളക്കുകൊളുത്തി ആഘോഷംഉദ്ഘാടനംചെയ്തു. ബി.എം.എയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച അവര്‍ എല്ലാ സഹായവും വാഗ്ദാനംചെയ്തു.

തുടര്‍ന്ന് അസോസിയേഷനിലെ കുട്ടികളുടെ നേറ്റിവിറ്റി പ്ലേ, നൃത്തങ്ങള്‍, ജിംനാസ്റ്റിക്സ് ഷോ, കീബോര്‍ഡ് പ്ലേ, മുതിര്‍ന്നവരുടെ മാര്‍ഗം കളി, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയവ അരങ്ങേറി.
ബി.എം.എ ഒരു തിരിഞ്ഞുനോട്ടം എന്ന വീഡിയോ ഷോ ഏറെ ഹൃദ്യമായിരുന്നു. ഹാംഷയര്‍ ഗ്രേസ് മെലോഡിയസിന്‍റെ ഗാനമേളയും മിമിക്സ് പരേഡും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. അസോസിയേഷന്‍ അംഗങ്ങളുടെ സഹകരണത്തോടെ തയാറാക്കിയ ഡിന്നറോടെയാണ് പരിപാടി സമാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.