1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2010

നോര്‍ത്തേണ്‍ അയര്‍ലണ്ട് ക്നാനായ കുടുംബയോഗത്തിന്‍റെ ക്രിസ്മസ് ആഘോഷം പുതുമകൊണ്ട് ശ്രദ്ധേയമായി. 19ന് ബെല്‍ഫാസ്റ്റ് കെവിന്‍സ് ഹാളില്‍ നടന്ന ആഘോഷത്തില്‍ പ്രതികൂല കാലാസ്ഥയെ അവഗണിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ടിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി ആളുകള്‍ പങ്കെടുത്തു.

രാവിലെ പതിനൊന്നിന് ഫാ. ജോസഫ് കറുകയിലിന്‍റെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് സാന്താക്ലോസ് വേദിയിലെത്തി കുട്ടികളോടൊപ്പം ആടിപ്പാടി. രാജു ലൂക്കോസ് നിര്‍മിച്ച ഭീമന്‍ കേക്ക് മുറിച്ച് സാന്താക്ലോസ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ഫാ. ജോസഫ് കറുകയില്‍ ക്രിസ്മസ് സന്ദേശം നല്‍കി. പ്രസിഡന്‍റ് സജിമോന്‍ പനങ്കാല അധ്യക്ഷതവഹിച്ചു. ജോയിന്‍റ് സെക്രട്ടറി ബിജു ഏബ്രഹാം റിപ്പോര്‍ട്ടും ട്രഷറര്‍ ജോജി ജോസ് കണക്കും അവതരിപ്പിച്ചു. ഏബ്രഹാം പുതുശേരിക്കാലാ സ്വാഗതവും വൈസ് പ്രസിഡന്‍റ് മിനിമോള്‍ സാബു നന്ദിയും പറഞ്ഞു.

പൊതുസമ്മേളനത്തെത്തുടര്‍ന്ന് നിക്കിയുടെ കലാകാരന്‍മാര്‍ മാസങ്ങളായി അഭ്യസിച്ചുവന്ന ശിങ്കാരിമേളത്തിന്‍റെ അരങ്ങേറ്റംകുറിച്ചു. ജിജോ ജോസഫിന്‍റെ ശിക്ഷണത്തിലായിരുന്നു പരിശീലനം. ഉച്ചകഴിഞ്ഞ് സ്കിറ്റുകള്‍, പാട്ടുകള്‍, നൃത്തങ്ങള്‍, ടാബ്ലോ തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ നടന്നു. ആഘോഷത്തോടനുബന്ധിച്ച് സൗഹൃദലേലവും നടന്നു.

കരോള്‍ ഗാനമത്സരത്തില്‍ വൈറ്റാബി റീജിയണ്‍ ഒന്നാം സ്ഥാനം നേടി. ലണ്ടന്‍ഡറി റീജിയണാണ് രണ്ടാം സ്ഥാനം.ആഘോഷങ്ങള്‍ക്ക് പ്രസിഡന്‍റ് സജിമോന്‍ പനങ്കാല, സെക്രട്ടറി ജിമ്മി ജോണ്‍ കറുകപ്പറന്പില്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സുനില്‍ ജോസഫ്, ജിബി മാത്യു, ജമീല സോജന്‍, മിനിമോള്‍ സാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.