1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2017

സാം ജോര്‍ജ് തോമസ് (ലണ്ടന്‍): ഒക്ടോബര്‍ 28 , 29 തീയതികളില്‍ ഈസ്റ്റ് ലണ്ടനിലെ സ്ട്രാറ്റ്‌ഫോഡില്‍ (സ്‌കൂള്‍ 21, ന്യൂ മൌന്റ്‌റ് സ്ട്രീറ്റ്, സ്ട്രാറ്റ്‌ഫോഡ്, E15 3PA) വെച്ചു നടത്തപ്പെടുന്നു. ലോകമെമ്പാടും വിവിധ രാജ്യങ്ങളില്‍ വചന പ്രഘോഷണങ്ങള്‍ക്കും രോഗശാന്തി ശുശ്രുഷക്കും ദൈവത്താല്‍ അതിശക്തമായി ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ടിനു ജോര്‍ജ് കൊട്ടാരക്കര മുഖ്യാതിഥി ആയിരിക്കും. ക്രൈസ്തവ സംഗീത ലോകത്തെ നിറസാന്നിധ്യമായ ലോര്‍ഡ്‌സണ്‍ ആന്റണിയും പ്രമുഖ കീബോര്ഡിസ്റ്റ് ഡെന്‍സില്‍ വിത്സണും സംഗീതആരാധനക്ക് നേതൃത്വം നല്‍കുന്നതായിരിക്കും.

സീസണ്‍ ഓഫ് ഓവര്‍ഫ്‌ലോ എന്ന ബൈബിള്‍ ധ്യാനയോഗങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന രെഹോബോത് പ്രാര്‍ത്ഥന കൂട്ടായ്മയാണ് ഈ യോഗങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ രണ്ടില്‍ പരം വര്ഷങ്ങളായി അനേക വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മാറ്റത്തിനും വിടുതലിനും രോഗസൗഖ്യത്തിനും ഈ ബൈബിള്‍ ധ്യാനയോഗങ്ങള്‍ മുഖാന്തരമായിട്ടുണ്ട്. തികച്ചും ആവേശത്തോടെയാണ് സംഘാടകര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. ധ്യാനത്തില്‍ രോഗികള്‍ക്ക് വേണ്ടി പ്രേത്യേകം പ്രാര്‍ത്ഥിക്കുന്നതും കൗണ്‍സിലിങ് ആവശ്യമുള്ള വ്യക്തികള്‍ക്ക് അതിനു വേണ്ടിയുള്ള സൗകര്യങ്ങളും സൗജന്യമായുള്ള കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘടകര്‍ അറിയിച്ചു.

ഒക്ടോബര്‍ 28 നു ഉച്ചക്ക് 2 മണി മുതല്‍ 9 മണി വരെയും ഒക്ടോബര്‍ 29 നു ഉച്ചക്ക് 3 മണി മുതല്‍ 8 മണി വരെയുമാണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ മീറ്റിംഗുകളില്‍ ദൈവീക വിടുതല്‍ അനുഭവിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും രോഗസൗഖ്യം ജീവിതത്തില്‍ കരസ്ഥമാക്കുവാനും ജാതി മത ഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0044 3003654243 , 0044 7918426739 , 0044 7507637820 .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.