1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2018

അലക്‌സ് വര്‍ഗീസ് (ബോള്‍ട്ടന്‍): ഫാ.ടോമി എടാട്ട് നയിക്കുന്ന നോമ്പ്കാല ധ്യാനം ബോള്‍ട്ടണ്‍ ഔര്‍ ലോഡി ഓഫ് ലൂര്‍ദ്ദ് ദേവാലയത്തില്‍ വച്ച് ഫെബ്രുവരി മാസം ഒന്‍പതാം തീയ്യതി മുതല്‍ പതിനൊന്നാം തീയ്യതി വരെ നടക്കും. ഒന്‍പതിന് വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതല്‍ 9 വരെയും, ശനിയാഴ്ച രാവിലെ 10 മുതല്‍ 4 വരെയും, സമാപന ദിവസമയായ ഞായറാഴ്ച രാവിലെ 10.45 മുതല്‍ വൈകുന്നേരം 5.30 വരെയുമാണ് ധ്യാനം നടക്കുക.

ധ്യാന ദിവസങ്ങളില്‍ ആരാധനയും, കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. കുട്ടികള്‍ക്കായി പ്രത്യേകം ധ്യാനം ഉണ്ടായിരിക്കും. വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും ബോള്‍ട്ടണ്‍ സീറോ മലബാര്‍ കമ്യൂണിറ്റിക്ക് വേണ്ടി വികാരി ഫാ.ഡേവിഡ് ഈഗന്‍, ട്രസ്റ്റിമാരായ സ്റ്റീഫന്‍ മാത്യു, സന്തോഷ് ചെറിയാന്‍ തുടങ്ങിയവര്‍ സ്വാഗതം ചെയ്യുന്നു.

ദേവാലയത്തിന്റെ വിലാസം:

Our Lady of Lourdes Church,
275 Plodder Lane,
Farnworth, Bolton,
BL4 0BR.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.