1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2017

ജിജോ അരയത്ത്: ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ അണിയിച്ചൊരുക്കിയ ഏകദിന സെമിനാര്‍ വളരെ ഭംഗിയായി, എല്ലാവര്‍ക്കും പ്രയോജനമായി മാറുവാന്‍ ഒരു സമൂഹത്തിന്റെ എല്ലാ സപ്പോര്‍ട്ടും നല്‍കി കമ്മറ്റി ലുള്ള എല്ലാവരും സഹായിച്ചു.

ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ഫിലിപ്പ് കൊച്ചിട്ടി സെമിനാര്‍ ഉത്ഘാടനം ചെയ്തു,മാഞ്ചസ്റ്റര്‍ ഭീകരക്രമണത്തില്‍ മരിച്ച എല്ലാവരെയും ഒരു നിമിഷം സ്മരിച്ചുകൊണ്ട് ക്ലാസുകള്‍ ആരംഭിച്ചു . നഴ്‌സുമാര്‍ അഭിമുഘീകരിക്കുന്ന പ്രശ്‌നങ്ങള്‍ ,ഏജന്‍സി ഡ്യൂട്ടി,NMC നിയമങ്ങള്‍ എന്നീ കാര്യങ്ങള്‍ ശ്രീ ബൈജു വര്‍ക്കി തിട്ടാല തന്റെ തനതായ ശൈലിയില്‍ അവതരിപ്പിച്ചു,എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കുവാനും ചര്‍ച്ച ചെയ്യുവാനും അവസരം ഉണ്ടായി.

റീവാലിഡേഷന്‍ സംബന്ധമായ കാര്യങ്ങള്‍ ശ്രീ ജോബി സൈമണ്‍ എല്ലവര്‍ക്കും മനസിലാക്കി തന്നു ഈ സംരംഭം ഒരു വന്‍ വിജയമാക്കുവാന്‍ അസോസിയേഷന്‍ കമ്മറ്റി അംഗങ്ങള്‍ വളരെ സഹായിച്ചു പങ്കെടുത്ത എല്ലാവര്‍ക്കും അസോസിയേഷന്‍ സര്ടിഫിക്കറ്റ് വിതരണം ചെയ്തുകേരളത്തില്‍ നഴ്‌സുമാരുടെ സമരം വിജയമാക്കിയ UNA ക്ക് എല്ലവരും അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും എല്ലാ സഹായങ്ങള്‍ ഒരുക്കിയ കമ്മറ്റി അംഗങ്ങള്‍ക്കും അസോസിയേഷന്‍ സെക്രട്ടറി ശ്രീ ഷാരോണ്‍ ജോസഫ് നന്ദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.