1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2011

ബ്രിട്ടന്റെ പേടിപ്പെടുത്തുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിസിനസ് ചീഫുകള്‍. ഇംഗ്ലീഷിന്റെയും കണക്കിന്റെയും ദയനീയ സ്ഥിതി കാരണം മിക്ക തൊഴിലാളികളും തങ്ങളുടെ കുട്ടികള്‍ക്ക് പ്രത്യേക ട്രെയിനിംങ് നല്‍കേണ്ട ഗതിയിലാണെന്നാണ് ഈയിടെ നടന്ന ഒരു പഠനം തെളിയിക്കുന്നത്. സ്‌ക്കൂള്‍ വിടുന്ന കുട്ടികളുടെ അടിസ്ഥാന ഇംഗ്ലീഷ് പാണ്ഡിത്യത്തില്‍ വെറും 42% ശതമാനം പേര്‍ക്ക് മാത്രമേ തൃപ്തിയുള്ളൂ. സ്‌ക്കൂളില്‍ നിന്നും കോളേജില്‍ നിന്നും നല്‍കുന്ന തൊഴില്‍ സംബന്ധിച്ച ഉപദേശങ്ങള്‍ ഗുണകരമാണെന്ന് വെറും 6% മാത്രമേ അഭിപ്രായപ്പെട്ടിട്ടുള്ളൂ.

ബ്രിട്ടീഷ് തൊഴിലാളികളെ കണ്ടെത്തുന്നതിനായി സണ്‍എംപ്ലോയിമെന്റ് റോഡ് ഷോ നടത്താനിരിക്കെയാണ് സി.ബി.ഐയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും തൊഴില്‍ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുപോവുന്നതില്‍ തൊഴില്‍പരമായ കഴിവിന് ഏറെ പ്രധാന്യമുണ്ടെന്ന് സി.ബി.ഐ ജനറല്‍ ജോണ്‍ ക്രിഡ്‌ലാന്റ് പറഞ്ഞു. എന്നാല്‍ സ്‌ക്കൂളില്‍ നിന്നും പുറത്തുവരുന്ന മിക്ക കുട്ടികള്‍ക്കും ഈ ഗുണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

16നും 24നും ഇടയില്‍ പ്രായമുള്ളവരില്‍ 950,000 ആളുകള്‍ തൊഴില്‍ രഹിതരാണ്. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരുടെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവില്‍ 42% തൊഴിലാളികളും തൃപ്തരല്ല. 35% പേര്‍ക്ക് കണക്കിന്റെ കാര്യത്തിലാണ് ടെന്‍ഷന്‍. സ്‌ക്കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും നേരിട്ട് തൊഴില്‍ സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്ക് തൊഴില്‍ചെയ്യാനുള്ള അടിസ്ഥാന കഴിവ് പോലുമില്ലെന്നാണ് മൂന്നില്‍ രണ്ട് സ്ഥാപനങ്ങളും പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.