1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2011

ലണ്ടന്‍: കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ സ്ഥിരമായി താമസിക്കാന്‍ 30,000പൗണ്ട് നല്‍കണമെന്ന നിബന്ധനകൊണ്ടുവന്നാല്‍ കുടിയേറ്റം കുറയ്ക്കാന്‍ സാധിക്കുമെന്ന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം നേടിയ ഗ്രേ ബെക്കര്‍ നിര്‍ദേശിച്ചു. വിസയുടെ വില ഇത്തരത്തില്‍ ഉയര്‍ന്നാല്‍ വളരെ അത്യാവശ്യമുള്ളവര്‍ മാത്രമേ യു.കെയിലേക്ക് കുടിയേറുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷത്തില്‍ 12,000 കുടിയേറ്റക്കാര്‍ പണം അടയ്ക്കാന്‍ തയ്യാറായി ഇവിടേക്കെത്തുകയാണെങ്കില്‍ അത് 600മില്യണ്‍ പൗണ്ട് വരുമാനം ലഭിക്കുന്നതിന് സഹായിക്കും. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എക്ക്‌ണോമിക് അഫേയേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്് ഈ നിര്‍ദേശങ്ങള്‍ പരാമര്‍ശിക്കുന്നത്. കുടിയേറാനുള്ള അവകാശം വില്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയിലെ പ്രഫസര്‍ കൂടിയായ ബെക്കര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഒരു വില നിശ്ചയിക്കണമെന്നും തീവ്രവാദികളും ക്രിമിനലുകളും, ഗുരുതരമായ രോഗമുള്ളവരും ഒഴികെ ആരെങ്കിലും ഈ പണം നല്‍കി ഇവിടെ താമസിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ അതിന് അനുവദിക്കണമെന്നും പറയുന്നു. 50,000ഡോളര്‍ (30,000പൗണ്ട്) ഈടാക്കുകയാണെങ്കില്‍ സാമ്പത്തിക ഭദ്രതയുള്ളവര്‍ക്കുമാത്രമേ ഇവിടെ വരാന്‍ കഴിയൂ. അത് രാജ്യത്തിന്റെ പുരോഗതിക്കും വളരെയേറെ ഗുണം ചെയ്യും. ഇത് യുവാക്കളും സേവനതല്‍പരരുമായ ഒരുകൂട്ടം ആളുകള്‍ യു.കെയിലെ താമനസക്കാരാവാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായി ഇവിടെ താമസിക്കുന്നവര്‍ നിയമസാധുത ലഭിക്കണമെങ്കില്‍ ഈ പണം അടയ്ക്കണമെന്നത് നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 1992 മനുഷ്യ സ്വഭാവത്തിലെ മൈക്രോഎക്‌ണോമിക് അനാലിസിസിന് ബെക്കര്‍ നോബര്‍ സമ്മാനം കരസ്ഥമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.