1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2011

ലണ്ടന്‍: രാജ്യത്ത് യുവജനങ്ങളുടെ തൊഴിലില്ലായ്മ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തൊഴിലെടുക്കാതെ വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കുന്ന ആളുകളുടെ എണ്ണം വര്‍ഷം കഴിയുന്തോറും വര്‍ധിച്ചുവരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

‘നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ്’ വകുപ്പ് നടത്തിയ സര്‍വ്വേയിലാണ് യുവജനങ്ങളുടെ തൊഴിലില്ലായ്മയെക്കുറിച്ച് പറയുന്നത്. ഗോര്‍ഡന്‍ ബ്രൗണ്‍ സ്ഥാനമൊഴിയുമ്പോള്‍ രാജ്യത്ത് ഇത്തരത്തില്‍ 552,000 യുവാക്കള്‍ ഉണ്ടായിരുന്നതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. ജോലി ചെയ്യാന്‍ യുവാക്കള്‍ക്ക് താല്‍പ്പര്യം കുറഞ്ഞുവരുന്നതായും സര്‍വ്വേഫലങ്ങള്‍ സൂചിപ്പിക്കുന്നു.

അതേസമയം രാജ്യത്തിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചിട്ടുണ്ടെന്നും ഇത് രാഷ്ട്രത്തിലെ യുവജനങ്ങളുടെ തൊഴില്‍സാധ്യത കുറച്ചുവെന്നും സര്‍വ്വേ പറയുന്നു. ഓരോ മാസവും നടക്കുന്ന കണക്കെടുപ്പിന്റെ ഭാഗമായിട്ടായിരുന്നു സര്‍വ്വേ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.