1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2011

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത് എന്നത് ശരിതന്നെ. സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും എപ്പോഴും ചര്‍ച്ചാവിഷയമാകാറുണ്ട് താനും . എങ്കിലും ബ്രിട്ടിഷുകാരനെന്ന നിലയില്‍ എപ്പോഴും അഭിമാനിക്കാന്‍ ചില കാരണങ്ങളുണ്ട്. അവ ഇവയെല്ലാമാണ്.

സ്വകാര്യസ്വത്ത്

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ വ്യക്തിഗത സ്വത്തിനെക്കുറിച്ചുള്ള ചില വിവരങ്ങള്‍ നല്‍കുന്നു. 2009ലെ ഒ.എന്‍.എസിന്റെ കണക്കനുസരിച്ച് ബ്രിട്ടിഷുകാരുടെ മൊത്തം ആസ്തി ഏതാണ്ട് 15311 ബില്യണ്‍ പൗണ്ട് വരും. എല്ലാ നൂലാമാലകളും കഴിച്ചാല്‍ ലഭ്യമാകുന്ന ആകെ ആസ്തി ഏതാണ്ട് 7244 ബില്യണ്‍ പൗണ്ടിലധികമാണ്.ജനങ്ങളുടെ സ്വകാര്യ സ്വത്തായി യുകെയില്‍ ആകെ 26.2 മില്യണ്‍ ഭവനങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്.

വീടുകളുടെ വരുമാനം

യൂറോപ്യന്‍മാരെപ്പോലെ തന്നെ ബ്രിട്ടിഷുകാരും സ്വത്തിന്റെ കാര്യത്തില്‍ പിറകോട്ടുപോകുന്നില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.2010 -ല്‍ ഓരോ വീടുകളുടേയും ആവറേജ് വരുമാനം 35,000 പൗണ്ടിനും മുകളിലായിരുന്നു. യൂറോപ്യന്‍മാരുടെ വരുമാനത്തേക്കാളും 40 ശതമാനം അധികമായിരുന്നു ഇത്. കൂടുതല്‍ സമയം ജോലിചെയ്യുന്നവരും ബ്രിട്ടനിലുള്ളവരാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ആഡംബര വസ്തുക്കളും അത്യാവശ്യ വസ്തുക്കളും ഒരുപോലെ

ഉയര്‍ന്ന വിലയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ പലതും ബ്രിട്ടനിലെ വിപണിയെ ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. ആപ്പിളിന്റെ ഐപാഡ് അടക്കമുള്ളവ മറ്റ് രാഷ്ട്രങ്ങളില്‍ വില്‍ക്കന്ന തുകയേക്കാളും കൂടിയ തുകയ്ക്കായിരുന്നു ഇവിടെ വിറ്റിരുന്നത്.

എന്നാല്‍ കമ്പനികള്‍ തമ്മില്‍ കടുത്ത മല്‍സരം വന്നതോടെ വില കുറയാന്‍ തുടങ്ങി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടക്കം വിലകുറച്ചാണ് സാധനങ്ങള്‍ വിറ്റഴിക്കുന്നത്.

ഫ്രീ ബാങ്കിംഗ്

ഫ്രീ ബാങ്കിംഗ് സേവനങ്ങളാണ് ബ്രിട്ടന്റെ മറ്റൊരു പ്രത്യേകത. ദിവസേനയുള്ള ബാങ്കിടപാടുകള്‍ക്കൊന്നും ബ്രിട്ടനില്‍ ചാര്‍ജ്ജ് ഈടാക്കാറില്ല എന്നതാണ് ശ്രദ്ധേയം. എന്നാല്‍ അമേകരിക്ക, കാനഡ എന്നീ രാഷ്ട്രങ്ങളില്‍ ഇത്തരം ചാര്‍ജ്ജുകള്‍ സാധാരണമാണ്.അനുമതിയില്ലാതെ തുക അധികമായി പിന്‍വലിച്ചാലും ബ്രിട്ടനില്‍ കടുത്ത നടപടികളൊന്നും എടുക്കാറില്ല. മറ്റ് രാഷ്ട്രങ്ങളില്‍ ഇതല്ല സ്ഥിതി.

സംസ്‌കാരം

എത്ര വലിയ സംസ്‌കാരമാണ് ബ്രിട്ടിഷുകാര്‍ക്കുള്ളത് . ചരിത്രവും പാരമ്പര്യവും സംസ്‌കാരവും ബ്രിട്ടന്റെ മുഖമുദ്രകളാണ്. ഈസ്റ്ററിനും രാജവിവാഹ സമയത്തും എത്രത്തോളം വിദേശീയരാണ് ബ്രിട്ടനിലെ ചരിത്രപ്രസിദ്ധങ്ങളായ സംസ്‌കാരികപ്രൗഡി തുടിക്കുന്ന മകുടോദാഹരണങ്ങള്‍ കാണാനായി എത്തിയത്.

വലിയ തുകയൊന്നും ഈടാക്കാതെയാണ് സാംസ്‌കാരികത്തനിമ മറ്റുള്ളവര്‍ക്ക് മുമ്പില്‍ വ്യക്തമാക്കുന്നത്. സര്‍ക്കാറും ഇവിടത്തെ പള്ളികളും നല്‍കുന്ന സാമ്പത്തിക സഹായങ്ങളാണ് ഇതിന് പിന്നില്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.