1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2017

ഫിലിപ്പ് കണ്ടോത്ത്: പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രിയുടെ ഡയറക്ടറുമായ സേവ്യര്‍ഖാന്‍ വട്ടായിലച്ചന്‍ ഈ വര്‍ഷം ഒക്ടോബര്‍ 28ന് നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന് ബൈബിള്‍ കണ്‍വന്‍ഷന്‍ ഒരുക്കമായുള്ള ഏക ദിന ധ്യാനം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും സെഹിയോന്‍ യുകെയുടെ ഡയറക്ടറുമായ ഫാ. സോജി ഓലിക്കലും ടീം മെമ്പറായ റെജി കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. ജൂണ്‍ ആറാം തീയതി ചൊവ്വാഴ്ച രാവിലെ 9.30 ന് ആരംഭിച്ചു വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്ന ഈ ധ്യാനത്തില്‍ ജപമാല, പ്രയ്‌സ് ആന്‍ഡ് വര്‍ഷിപ്പ്, വചന പ്രഘോഷണം, വിശുദ്ധ കുര്‍ബ്ബാന, ദിവ്യ കാരുണ്യാരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്ന പരിശുദ്ധമായ ശക്തിയാണ് നമ്മുടെ എല്ലാ വിജയത്തിന്റെയും അടിസ്ഥാനമെന്ന സത്യം ഉള്‍ക്കൊണ്ട് കൊണ്ട് ഈ ധ്യാനത്തില്‍ സംബന്ധിച്ച് ഒക്ടോബര്‍ 28ന് നടക്കുന്ന റീജിയണല്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്‍ ഡയറക്ടര്‍ ആയ ഫാ. പോള്‍ വെട്ടിക്കാട് (CST) യും, ഈ റീജിയണിലെ വൈദികരായ ഫാ. ജോയി വയലില്‍, ഫാ. സിറില്‍ ഇടമന, ഫാ. സണ്ണി പോള്‍, ഫാ. ജോസ് മാളിയേക്കല്‍, ഫാ. സിറില്‍ തടത്തില്‍, ഫാ. ജോര്‍ജ് പുത്തൂര്‍, ഫാ. അംബ്രോസ് മാളിയേക്കല്‍, ഫാ. സജി അപ്പോഴിപ്പറമ്പില്‍, ഫാ. പിയൂസ്, ഫാ. ജിമ്മി സെബാസ്റ്റ്യന്‍, ഫാ. ചാക്കോ പനത്തറ എന്നിവര്‍ ചേര്‍ന്ന് എല്ലാവരെയും ക്ഷണിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

ഉച്ചഭക്ഷണം എല്ലാവരും കരുതേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് (07703063836) ഗ്ലോസ്റ്റര്‍, ജോയിന്റ് ട്രസ്റ്റി റോയി സെബാസ്റ്റ്യന്‍ (07862701046) ബ്രിസ്റ്റോള്‍, ജോയിന്റ് ട്രസ്റ്റി ജോസി മാത്യു (0791633480) കാര്‍ഡിഫ്, ജോയിന്റ് ട്രസ്റ്റി ഷിജോ തോമസ് (07578594094) എക്‌സിറ്റര്‍, ജോയിന്റ് ട്രസ്റ്റി ജോണ്‍സന്‍ പഴംപള്ളി (07886755879) സ്വാന്‍സിയ, സെക്രട്ടറി ലിജോ പടയാട്ടില്‍ (07988140291) ബ്രിസ്റ്റോള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.