1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2018

ഫിലിപ്പ് കണ്ടോത്ത്: സീറോ മലബാര്‍ എപ്പാര്‍ക്കോ ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നേതൃത്വത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ സെക്രട്ടറിയായ റവ. ഫാ. പോളി മണിയാട്ടിന്റെ നേതൃത്വത്തില്‍ മെയ് 5 ന് ശനിയാഴ്ച രാവിലെ ഒന്‍പതര മുതല്‍ നാല് മണി വരെ സെന്റ്. ജോസഫ് ചര്‍ച്ച് ബ്രിസ്റ്റോളില്‍ വച്ച് വിശുദ്ധ കുര്‍ബാനയും സെമിനാറും.

കഴിഞ്ഞ വര്‍ഷം നവംബറില്‍ കെഫലി പാര്‍ക്കില്‍ വച്ച് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രതിനിധികള്‍ക്ക് വേണ്ടി നടത്തിയ പാസ്റ്റര്‍ പ്ലാനിങ് സമ്മേളനത്തില്‍ റവ. ഫാ. പോളി മണിയാട്ട് വളരെ മനോഹരമായി വിശുദ്ധ കുര്‍ബാനയെ കുറിച്ചും ലിറ്റര്‍ജിയെ കുറിച്ചും ക്ലാസ് എടുക്കുകയുണ്ടായി. വിശ്വാസികളുടെ ഇടയില്‍ നിന്നും അതിനു ലഭിച്ച മികച്ച പ്രതികരണത്തിന്റെ ഫലമായി രൂപതയില്‍ ഉടനീളം സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ഇത്തരം ക്‌ളാസുകള്‍ സംഘടിപ്പിക്കുന്നതെന്ന് രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

സീറോ മലബാര്‍ വിശുദ്ധ കുര്‍ബാനയുടെ ദൈവ ശാസ്ത്രത്തെ ആഴത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ക്‌ളാസുകള്‍ എടുക്കുന്നതായിരിക്കും. ആദിമ സഭയില്‍ വി. കുര്‍ബാനയെ കേന്ദ്രീകരിച്ചാണ് സഭാസമൂഹങ്ങള്‍ വളര്‍ന്നത്. വി. കുര്‍ബാനയും അതിനെ തുടര്‍ന്നുള്ള സെമിനാറും വിശുദ്ധ കുര്‍ബാനയെ കുറിച്ച് ആഴത്തില്‍ മനസിലാക്കുവാന്‍ സഹായിക്കുന്നു. ഈ പഠന ക്‌ളാസിലേക്ക് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനിലുള്ള എല്ലാ വിശ്വാസികളെയും പ്രത്യേകിച്ച് കൈക്കാരന്‍മാര്‍, കമ്മിറ്റിയംഗങ്ങള്‍, വേദപാഠ അധ്യാപകര്‍, അള്‍ത്താര ശുശ്രൂഷകര്‍, ഇതില്‍ സംബന്ധിക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടും ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും പ്രത്യേകം ക്ഷണിക്കുന്നു. ഉച്ച ഭക്ഷണം ക്രമീകരിക്കുന്നതായിരിക്കും.

സ്ഥലവും സമയവും:

മെയ് 5 , രാവിലെ 9 .30 – വൈകുന്നേരം 4 മണി വരെ

St . Joseph Church

232 Forest Road

Fishponds

Bristol

BS163AT

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.