1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2018

Sist. Leena Mary:  ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ കൊച്ചുമിടുക്കന്മാരും മിടുക്കികളും ബാര്‍ട്ടന്‍ ക്യാമ്പില്‍ ജൂലൈ 20 മുതല്‍ 22 തിയതികളില്‍ ഒത്തുച്ചേരുന്നു. കരുത്തുറ്റ ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കുക എണ്ണ ലക്ഷ്യത്തോടെ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജയണുകളില്‍ നിന്നുള്ള എല്ലാ സെന്ററുകളില്‍ നിന്നുള്ള 9ാം ക്ലാസിനും അതിന് മുകളിലേക്കും പഠിക്കുന്ന കുട്ടികളേയും യുവതി യുവാക്കളേയും ഒരുമിച്ചുകൊണ്ടു വരുന്നതിനായി സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ബ്രിസ്‌റ്റോളാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഊര്‍ജ്ജ സ്വലരായ നമ്മുടെ പുതിയ തലമുറയ്ക്ക് തങ്ങളുടെ സര്‍ഗ്ഗവാസനകളെ കണ്ടെത്തുന്നതിനും ഇത്തരം വേദികള്‍ തികച്ചും പ്രയോജനപ്രദമായിരിക്കും. ഓരോ വ്യക്തിയുടേയും മാനസികവും സാമൂഹികവും ആത്മീയവുമായ ഉന്നമനത്തെ ലക്ഷ്യം വച്ചുകൊണ്ട് തികച്ചും ആസ്വാദ്യകരമായ രീതിയില്‍ തന്നെയാണ് കര്‍മ്മ പരിപാടികള്‍ വിഭാവന ചെയ്തിട്ടുള്ളത്.

21 ാം തിയതി ശനിയാഴ്ച റൈസ് തിയേറ്റേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന റ്റിം ആണ് പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. കൂട്ടത്തില്‍ ആശയ സംപുഷ്ടങ്ങളായ ക്ലാസുകള്‍, ചര്‍ച്ചകള്‍, കളികള്‍ ഇങ്ങനെ എല്ലാവരുടേയും പങ്കാളിത്തം ഉറപ്പുവരുത്തുന്ന തരത്തിലുടെ ഒരു ക്യാമ്പാണ് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ബ്രിസ്‌റ്റോള്‍ ഒരുക്കുന്നത്. നമ്മുടെ വളരുന്ന തലമുറയ്ക്ക് വേണ്ടിയുള്ള ഈ അവസരം ഏറ്റവും പല പ്രദമായ രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും സാധിക്കുന്ന എല്ലാവരും തങ്ങളുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് cst എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് SMYS ബ്രിസ്‌റ്റോള്‍ കോര്‍ഡിനേഴ്‌സ് ആയ ജോര്‍ജ്ജ് തരകന്‍ (mob ; 07811197278)

ജോമോന്‍ സെബാസ്റ്റിയന്‍ (mob; 07929468181)

ഫിലിപ്പ് കണ്ടോത്ത് ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ട്രസ്റ്റി)

റോയി സെബാസ്റ്റിയന്‍( റീജിയണല്‍ ജോയ്ന്റ് ട്രസ്റ്റി) ഇവരില്‍ ആരെങ്കിലുമായി ബന്ധപ്പെടുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.