1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2018

ഗ്രേസ് മേരി SDS: ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ന്റെ ഏകദിന ഒരുക്ക ധ്യാനം ബഹുമാനപ്പെട്ട ഫാടോണി പഴകുളം CST യുടെ നേതൃത്വത്തില്‍ ഗ്ലോസ്റ്ററില്‍ വച്ച് സെപ്തംബര്‍ 22 ന് നടക്കും. ഒക്ടോബര്‍ 28ാം തിയതി നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ അഭിഷേകാഗ്‌നി 2018 കണ്‍വെന്‍ഷനിലേക്ക് വിശ്വാസികളെ ആത്മീയമായി ഒരുക്കുന്നതിനുള്ള പ്രാര്‍ത്ഥനാദിനം ഗ്ലോസ്റ്റര്‍ സെന്റ് ആഗസ്റ്റിന്‍ ചര്‍ച്ചില്‍ വച്ച് സെപ്തംബര്‍ 22 ന് നടക്കും. പ്രശസ്ത വചന പ്രഘോഷകനായ ബഹുമാനപ്പെട്ട ഫാ ടോണി പഴകുളം ആയിരിക്കും വചന പ്രഘോഷണം നല്‍കി അനുഗ്രഹിക്കുന്നത്.

ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിയ്ക്ക് അവസാനിക്കുന്ന ഈ പ്രാര്‍ത്ഥനാ ദിനത്തില്‍ ജപമാല പ്രൈസ് ആന്‍ഡ് വര്‍ഷിപ് , വചന പ്രഘോഷണം, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യാരാധന, കുമ്പസാരത്തിനുള്ള സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഈ ശുശ്രൂഷകള്‍ നല്‍കി സഹായിക്കുന്നത് ഫാ പോള്‍ വെട്ടിക്കാട്ട് , ഫാ ജോസ് പൂവനിക്കുന്നേല്‍, ഫാ ജോയ് വയലില്‍ എന്നിവര്‍ ആയിരിക്കും.

ഉച്ച ഭക്ഷണത്തിന് ശേഷം രണ്ടു മണിയ്ക്ക് വോളന്റിയേഴ്‌സ് ട്രൈയ്‌നീസിനായി Racecourse center, Cheltenharm ലേക്ക് പോകും. അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ വോളന്റിയേഴ്‌സ് ആയി സേവനമനുഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ട്രെയ്‌നിങ്ങ് പ്രോഗ്രാമില്‍ നിര്‍ബന്ധമായും സംബന്ധിക്കേണ്ടതാണ്.

പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്ന പരിശുദ്ധാത്മ ശക്തിയാണ് നമ്മുടെ എല്ലാ വിജയത്തിന്റെയും അടിസ്ഥാനമെന്ന സത്യം ഉള്‍ക്കൊണ്ടുകൊണ്ട് ഒക്ടോബര്‍ 28 ന് നടക്കുന്ന റീജിയണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ഈ പ്രാര്‍ത്ഥനാ ദിനത്തിലേക്ക് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ഡയറക്ടറായ ഫാ പോള്‍ വെട്ടിക്കാട്ടും റീജിയണിലെ മറ്റു വൈദീകരും റീജിയണല്‍ ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്തും റോയി സെബാസ്റ്റിയനും എല്ലാവരേയും സാദരം ക്ഷണിക്കുന്നു.

അഡ്രസ്

സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ച്,

മാറ്റ്‌സണ്‍, ഗ്ലൗസസ്റ്റര്‍ GLA 6DT

ട്രെയ്‌നിങ്ങ് സ്ഥലം

Race course cetnre

Cheltenham

GL50 4SH

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.