1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2011


പ്രമുഖ മിമിക്രി കലാകാരന്‍ കെ. എസ്. പ്രസാദും സംഘവും അവതരിപ്പിക്കുന്ന ബ്ലാക്ക് & വൈറ്റ് സ്‌റ്റേജ് ഷോ ഫിബ്രുവരി 18 ന് നോട്ടിങ്ഹാമില്‍ അരങ്ങേറും. ‘കോമഡിയും മിമിക്‌സും പിന്നെ ഞാനും’ എന്ന ജനപ്രിയ പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ കെ. എസ്. പ്രസാദ്, സിനിമാതാരം ദേവി ചന്ദന, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ജേതാവ് സോണിയ തുടങ്ങി നിരവധി കലാകാരന്‍മാര്‍ പങ്കെടുക്കുന്നു.

പ്രശസ്ത കോറിയോഗ്രാഫറും ഡാന്‍സ് മാസ്റ്ററുമായ ശിവനും ഗായകന്‍മാരായ കിഷോര്‍ വര്‍മ്മയും സുരേഷ് ബാബുവും ചേര്‍ന്നൊരുക്കുന്ന നൃത്ത സംഗീത വിരുന്നു കോമഡി ഷോയ്ക്ക് ഒരു ഉത്സവ പ്രതീതി ജനിപ്പിക്കുന്നു. നോട്ടിങ്ഹാം കാഷ്മീര്‍ സെന്ററിലാണ് ഷോ നടക്കുന്നത്.

ടിക്കറ്റിനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടുക

07723 099 469
07882 605 030
07932 069 137
07833 054 146
07533 712 229

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.