1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2015

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ഭാര്യയോടുള്ള ക്രൂരതയാണെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി. അവിഹിത ബന്ധം ഭാര്യയുടെ ആത്മഹത്യക്ക് പ്രേരിപ്പിക്കും വിധം ക്രൂരമല്ലെന്ന് ഗുജറാത്തില്‍ നിന്നുള്ള ഒരു കേസിന്റെ വാദത്തിനിടയിലാണ് കോടതി നിരീക്ഷിച്ചത്.

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധവും ഭര്‍തൃവീട്ടുകാരുടെ ക്രൂരതയു യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്നതായിരുന്നു കേസ്. നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും ഈ വാദം ശരിവച്ച് ഭര്‍ത്താവിനെ ശിക്ഷിച്ചിരുന്നു.

ഇതിരെ തുടര്‍ന്ന് ഭര്‍ത്താവ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഈ കേസില്‍ യഥാര്‍ഥത്തില്‍ സ്ത്രീധന പ്രശ്‌നം ഇല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഭര്‍ത്താവിന്റെ പരസ്ത്രീബന്ധവും അവഗണനയും ഭാര്യയെ ഏറെ വേദനിപ്പിച്ചുട്ടുണ്ടാകാം. എന്നാല്‍ അത് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ക്രൂരതയുടെ പരിധിയില്‍ വരുമോ എന്ന് സുപ്രീം കോടതി ആരാഞ്ഞു.

ഭര്‍ത്താവിന്റെ നടപടി ആത്മഹത്യയിലേക്ക് നയിക്കും വിധം യുവതിയില്‍ കനത്ത മാനസിക ആഘാതം ഉണ്ടാക്കി എന്ന് സ്ഥാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ പ്രോസിക്യൂഷന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ 498 എ വകുപ്പ് ചുമത്തുന്നത് ശരിയല്ല. ഭര്‍ത്താവിനെ വിട്ടയച്ചു കൊണ്ടുള്ള വിധിന്യായത്തില്‍ സുപ്രീം കോടതി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.