1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2017

അലക്‌സ് വര്‍ഗീസ്: മകരസംക്രമ നിര്‍വൃതില്‍ മാഞ്ചസ്റ്റര്‍ അയ്യപ്പഭക്തര്‍. ഈ വര്‍ഷത്തെ മകരവിളക്ക് പൂജ 14/012017 ശനിയാഴ്ച മാഞ്ചസ്റ്റര്‍ ഹിന്ദു മലയാളി കമൃണിറ്റി വളരെ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ദക്ഷിണായനത്തില്‍ നിന്ന് സൂരൃന്‍ ഉത്തരായനത്തിന്റെ തുടക്കം കുറിച്ച് ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമപൂജ.

ശനിദേവന്‍കൂടിയായ അയ്യപ്പന്റെ ഇഷ്ടദിനമായ ശനിയാഴ്ചതന്നെ മകരസംക്രമദിനം വന്നതിനാല്‍ പൂജയുടെ പ്രാധാനൃം വര്‍ദ്ധിച്ചു.കേരളിയരെ കൂടാതെ മറ്റ് സംസ്ഥാനക്കാരുടെ പങ്കാളിത്തവും ഈ വര്‍ഷത്തെ പ്രത്യേകത ആയിരുന്നു. മലയാളികള്‍ക്ക് സുപരിചിതനായ പൂജാരി പ്രസാദ് ഭട്ടിന്റെ നേതൃത്തിലുള്ള പൂജയും ഭക്തിസാന്ദ്രമായ ഭജനയും കൂടിചേര്‍ന്നപ്പോള്‍ ഭക്തജനങ്ങള്‍ക്കതൊരു വേറിട്ട അനുഭവം ആയി. നിറദീപങ്ങളുടെയും ശരണംവിളികളുടെയും ഭക്തിചൈതനൃത്തില്‍ ഒരോ ഭക്തന്റെയും മനസ്സ് നിറഞ്ഞ് തുളുമ്പി.വിളക്ക്പൂജയും പടിപൂജയും കഴിഞ്ഞ് ഹരിവരാസനം പാടി അയ്യപ്പനെ ഉറക്കി.

അതിന് ശേഷം പൂജയില്‍ സന്നിഹിതരായ എല്ലാ ഭക്ത ജനങ്ങള്‍ക്കും അന്നദാനവും ഉണ്ടായിരുന്നു.അടുത്ത മകരവിളക്കിന്റെ നാളുകള്‍ എണ്ണിയാണ് ഒരോ ഭക്തരും പിരിഞ്ഞത്. പൂജയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മലയാളി ഹിന്ദു കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.