1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2010


മലയാളസിനിമയുടെ സമവാക്യം തിരുത്തിയെഴുതാന്‍ രഞ്‌ജിത്ത്‌ വീണ്ടും വരുന്നു. ഇത്തവണ സംവിധായകന്റെ കുപ്പായം ജി.എസ്‌. വിജയാണെന്നു മാത്രം. കാപ്പിറ്റോള്‍ ഫിലിംഗിസന്റെ ബാനറില്‍ രഞ്‌ജിത്ത്‌ നിര്‍മിച്ച്‌ തിരക്കഥയെഴുതുന്ന സിനിമയിലൂടെ മമ്മൂട്ടിയും രേവതിയും വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുന്നുവെന്നതാണ്‌ പ്രത്യേകത.

വിവാഹിതയായശേഷം സിനിമയില്‍ നിന്നു മാറി നല്‍ക്കുകയും പിന്നീട്‌ അമ്മ – സഹോദരിവേഷങ്ങള്‍ മാത്രം ചെയ്യാന്‍ വിധിക്കപ്പെടുകയും ചെയ്യുന്ന നടിമാര്‍ക്കിടയില്‍ നിന്ന്‌ രേവതി മെഗാസ്റ്റാറിന്റെ നായികയായി വെള്ളിത്തിരയിലെത്തുന്നുവെന്നതാണ്‌ ‘രാവു മായുമ്പോള്‍’ എന്ന ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. മക്കളുടെ പ്രായമുള്ള നായികമാരെ വിട്ട്‌ നാകന്‍മാര്‍ യാഥാര്‍ഥ്യത്തിലേക്കു തിരിച്ചുവരുന്നതിനും ഈ സിനിമ വഴിതെളിക്കുമെന്നാണ്‌ കരുതുന്നത്‌.

80കളില്‍ മമ്മൂട്ടിയെ നായകനാക്കി ‘ചരിത്രം’ എന്ന സിനിമയിലൂടെയാണ് ജി.എസ് വിജയന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. 10 വര്‍ഷത്തിന് ശേഷമാണ് ജി.എസ് വിജയന്‍ ഒരു ചിത്രമൊരുക്കുന്നത്. 2000 ത്തില്‍ പുറത്തിറങ്ങിയ ‘കവര്‍ സ്റ്റോറി’യാണ് ഒടുവിലെടുത്ത ചിത്രം.

കയ്യൊപ്പും, കേരള കഫേയും, പലേരിമാണിക്യവും, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റും നല്‍കിയ ജനസമ്മതിയും നിരൂപകപ്രശംസയും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ട്. മമ്മൂട്ടിയും രേവതിയും എന്റെ കാണാക്കുയില്‍, പാഥേയം തുടങ്ങി വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രമാണ്‌ ഒന്നിച്ചഭിനയിച്ചത്‌. ഇരുവരും നായികാനായകന്‍മാരായ സിനിമ വന്നിട്ടില്ലെന്നുതന്നെ പറയാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.