1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2017

സോജി മാത്യു (ലണ്ടന്‍): മലങ്കര ഓര്‍ത്തഡോക്‌സ് സഭ മലബാര്‍ ഭദ്രാസനാധിപനും പാവങ്ങളുടെ പടത്തലവനും ആയിരുന്ന അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് പിതാവിന്റെ ദേഹവിയോഗത്തില്‍ ലണ്ടന്‍ സെന്റ്. ഗ്രിഗോറിയോസ് ഇടവക മാനേജിംഗ് കമ്മിറ്റിയും ആധ്യാത്മിക സംഘടനാ ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി.

പ്രതീക്ഷകളും പ്രത്യാശകളും അണഞ്ഞു പോകുന്ന ജീവിതത്തില്‍ പാവപ്പെട്ടവര്‍ക്ക് എന്നും താങ്ങും തണലുമായിരുന്ന അഭിവന്ദ്യ പിതാവിന്റെ ദേഹവിയോഗം മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് തീരാനഷ്ടമാണെന്ന് ഇടവക വികാരി റവ. ഫാ. ഡോ. നൈനാന്‍ വി. ജോര്‍ജ് തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മുന്‍ വികാരിയും പൗലോസ് മാര്‍ പക്കോമിയോസ് ശാലോം ഭവന്‍ ഡയറക്ടറുമായ റവ. ഫാ. തോമസ് പി. ജോണ്‍, ഇടവക ട്രസ്റ്റി ജോമോന്‍ ജോണ്‍, സെക്രട്ടറി ബിജു കൊച്ചുണ്ണി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മനോജ് മാത്യു, സുനില്‍ ജോസ്ഫ്, ജോസഫ് കെ. മാത്യു, ജിജോ ജേക്കബ്, എ. ജി. വര്‍ഗീസ്, ബിനു ചാണ്ടി, സാബു കോശി, ബേബി കുര്യന്‍, ജോസഫ് ജോര്‍ജ് എന്നിവര്‍ അനുശോചിച്ചു.

സണ്‍ഡേ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ അനുജാ ജോസഫ്, യൂത്ത് സെക്രട്ടറി നീതു വര്‍ഗീസ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം രാജന്‍ ഫിലിപ്പ്, ഭദ്രാസന കൗണ്‍സിലര്‍ സോജി ടി. മാത്യു, ഭദ്രാസന അസോസിയേഷന്‍ പ്രതിനിധികളായ റോയിസ് പനച്ചിക്കല്‍, ബൈജു ഡാനിയേല്‍, ജേക്കബ് ചെറിയാന്‍, അജോ മൂലയ്ക്കല്‍, ജോസ് പൂവത്തൂര്‍, ഫിലിപ്പ് അറങ്ങാടന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.