1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2018

Soji T mathew: മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ 9ാമത് ഫാമിലി കോണ്‍ഫറന്‍സ് ലോഗോ പ്രകാശനം ചെയ്തു. ആഗസ്ത് 22 മുതല്‍ 26ാം തിയതി വരെ യോര്‍ക്കില്‍ വച്ച് നടത്തപ്പെടുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ 9ാമത് യൂത്ത് കിഡ്‌സ് ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനോത്ഘാടനവും ലോഗോ പ്രകാശനവും ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ വച്ച് കൂടിയ യോഗത്തില്‍ വച്ച് വെരി .റവ . കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍ നിര്‍വഹിച്ചു.

ഭദ്രാസന കൗണ്‍സിലര്‍ റവ ഫാ മാത്യുസ് കുര്യാക്കോസിന്റെ അധ്യക്ഷകയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് പ്രസ്തുത കോണ്‍ഫറന്‍സിന്റെ ആദ്യ അപേക്ഷാ ഫോറ വിതരണം ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഭദ്രാസന ഉപാധ്യക്ഷന്‍ റവ ഫാ ഡോ നൈനാന്‍ വി ജോര്‍ജ്, സഭാ മുന്‍ ഭദ്രാസന സെക്രട്ടറി റവ ഫാ വര്‍ഗീസ് മാത്യു, റവ ഫാ ജോണ്‍ വര്‍ഗീസ് എന്നിവര്‍ യഥാക്രമം പൊടിമറ്റത്തില്‍ ജേക്കബ് ആന്‍ഡ് മോളമ്മ കുടുംബത്തിനും ഇടവക ട്രസ്റ്റി ബേബി കുട്ടി ജോര്‍ജ്, മര്‍ത്തമറിയം വനിതാ സമാജം ഭദ്രാസന സെക്രട്ടറി ഷെറി ജോണ്‍, ഇടവക ജോ സെക്രട്ടറി മേരി വില്‍സണ്‍ എന്നിവര്‍ക്ക് വിതരണം ചെയ്തു.

റവ. ഫാ അനൂപ് ജേക്കബ്, മാര്‍ത്തമറിയം വനിതാ സമാജം കേന്ദ്ര ജനറല്‍ സെക്രട്ടറി പ്രൊഫ. മേരി മാത്യു, റവ ഡീക്കന്‍ പി ജി തങ്കച്ചന്‍, സഭാ ഭദ്രാസന കൗണ്‍സിലര്‍ സോജി ടി മാത്യു, ബേബി കുട്ടി ജോര്‍ജ്, സാബു കോശി, സുനില്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

ഭദ്രാസന പ്രതിനിധി റോയിസ് ഫിലിപ്പ്, ബൈജു ദാനിയേല്‍, ഫിലിപ്പ് ആറങ്ങാടന്‍, വില്‍സന്‍ ജോര്‍ജ്, ജോര്‍ജി സുനില്‍, ബിജു കൊച്ചുണ്ണുണ്ണി, തോമസ് തോട്ടയ്ക്കാട്, സോളി ആറങ്ങാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കിക.

പ്രസ്തുത കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ മാത്യുസ് മാര്‍ തിമോത്തിയോസ് തിരുമനസ് കൊണ്ട് രക്ഷാധികാരിയായും സഭാ ഭദ്രാസന സെക്രട്ടറി റവ ഫാ ഹാപ്പി ജേക്കബ് ജനറല്‍ കണ്‍വീനറായും ഭദ്രാസന പ്രതിനിധികള്‍ യുവജന വിദ്യാര്‍ത്ഥി വനിതാ സമാജം ഭാരവാഹികള്‍, ഇടവക കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലും സഹകരണത്തിലും ഉള്ള കമ്മറ്റി പ്രവര്‍ത്തിച്ച് വരുന്നു

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.