1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2017

സഖറിയ പുത്തന്‍കളം (മാഞ്ചസ്റ്റര്‍): രണ്ടു റീത്തുകളിലും ദിവ്യബലി അര്‍പ്പിക്കുന്നതിനുള്ള റോമിന്റെ ഔദ്യോഗിക അംഗീകാരമുള്ള ഏക രൂപതയാണ് ക്‌നാനായക്കാര്‍ക്ക് മാത്രമായിട്ടുള്ള കോട്ടയം അതിരൂപത. മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലയന്‍സിയില്‍ കല്ലിട്ടതിരുനാളും എട്ടുനോമ്പ് സമാപനവും മലങ്കര റീത്തില്‍ നാളെ അര്‍പ്പിക്കപ്പെടുന്ന ആഘോഷമായ ദിവ്യബലിയോടെ ആചരിക്കുന്നു. ദിവ്യബലിക്കു ഫാ സനീഷ് കൈയ്യാലക്കകത്ത് കാര്‍മികത്വം വഹിക്കും.

യുകെയിലെ പ്രഥമ ക്‌നാനായ ചാപ്ലയന്‍സിയില്‍ ദിവ്യബലി 4 മണിക്ക് സെന്റ് എലിസബത്ത് പള്ളിയില്‍ തുടങ്ങും. യുകെയിലെ പ്രഥമ ക്‌നാനായ ചാപ്ലയന്‍സിയില്‍ എട്ടുനോമ്പിനോട് അനുബന്ധിച്ചു എല്ലാ ദിവസവും ഒമ്പതരയ്ക്ക് വിശുദ്ധ കുര്‍ബാനയും നൊവേനയും നടന്നുവരുകയായിരുന്നു. എട്ട് നോമ്പിനോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ 9.30ന് വിശുദ്ധ കുര്‍ബാനയും നൊവേനയും നടന്നു വരികയായിരുന്നു.

ക്‌നാനായ ചാപ്ലയന്‍സി കല്ലിട്ടതിരുനാളിനു ആദ്യമായി അര്‍പ്പിക്കപ്പെടുന്ന മലങ്കര റീത്തിലുള്ള ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന് സെന്റ് മേരീസ് ക്‌നാനായ വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സ്‌നേഹ വിരുന്നിനും പരിശുദ്ധ ദൈവ മാതാവിന്റെ അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും ചാപ്ലയന്‍സി വികാരി ഫാ. സജി മലയില്‍ പുത്തന്‍പുര ക്ഷണിക്കുന്നു. ദിവ്യബലി കൃത്യം നാലിന് ആരംഭിക്കും.

വിലാസം:
ST. ELIZABETH RC CHURCH
M225JF

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.