1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2016

സ്വന്തം ലേഖകന്‍: മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് 4.35 ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസായിരുന്നു. വൃക്ക രോഗങ്ങളെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു ഒഎന്‍വി.

കവിയെന്ന നിലയിലും ചലച്ചിത്ര ഗാനരചിയിതാവെന്ന നിലയിലും ഒരുപോലെ വ്യക്തമുദ്ര പതിപ്പിച്ച ഒഎന്‍വി ജ്ഞാനപീഠം പുരസ്‌കാരം, കേന്ദ്ര സര്‍ക്കാരിന്റെ പത്മശ്രീ, പത്മവിഭൂഷണ്‍, എഴുത്തഛന്‍ പുരസ്‌ക്കാരം, പതിമൂന്ന് തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലചിത്ര പുരസ്‌ക്കാരം എന്നിവ നേടിയിട്ടുണ്ട്.

നിരവധി സിനിമകള്‍ക്കും നാടകങ്ങള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും ഗാനങ്ങള്‍ രചിച്ചിട്ടുള്ള ഒഎന്‍വി കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം, ഇന്ത്യന്‍ പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് ദേശീയ അധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ എന്‍ കൃഷ്ണകുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി 1931 മേയ് 27 നു ജനിച്ച ഒഎന്‍വി പതിഞ്ചാം വയസില്‍ കവിതയെഴുതി തുടങ്ങി. 1949 ലാണ് ആദ്യ സമാഹാരം പുറത്തിറങ്ങിയത്. പി പി സരോജിനിയാണ് ഭാര്യ. രാജീവന്‍, ഡോ.മായാദേവി എന്നിവര്‍ മക്കളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.