1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2017

ജോസ് പുത്തന്‍കളം (മാഞ്ചസ്റ്റര്‍): യൂറോപ്പിലെ പ്രഥമ ക്‌നാനായ കാത്തലിക് ചാപ്ലിയന്‍സിയിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുന്നാളിന് മുന്നോടിയായുള്ള പ്രസുദേന്തി വാഴ്ച വിശുദ്ധ കൊച്ചു ത്രേസ്യയുടെ തിരുന്നാള്‍ ദിനമായ ഒക്ടോബര്‍ ഒന്നിന് മാഞ്ചസ്റ്ററിലെ സെന്റ്. എലിസബത്ത് കാത്തലിക് ചര്‍ച്ചില്‍ നടക്കും. യുകെയിലെ ക്‌നാനായക്കാരുടെ പ്രധാന തിരുന്നാളിന് ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവടങ്ങളില്‍ നിന്നും ക്‌നാനായ വിശ്വാസ സമൂഹം എത്തിച്ചേരും.

പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരങ്ങളോടെ ആചരിക്കുമ്പോള്‍ തിരുന്നാള്‍ ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് വത്തിക്കാന്‍ സ്ഥാനപതിയായ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലാണ്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുവചന സന്ദേശം നല്‍കും. ഷ്രൂസ്ബറി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ മാര്‍ക്ക് ഡേവിസ് മതബോധന വാര്‍ഷികം ഉത്ഘാടനം ചെയ്യും. തിരുന്നാളിന് പ്രസുദേന്തിയാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക:

ജോസ് കുന്നശ്ശേരി: 07397591929
സജി തോമസ്: 07846038075

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.