1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2018

Alex Varghese (മാഞ്ചസ്റ്റര്‍): യു കെയിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ മാര്‍ തോമാശ്ലീഹായുടെയും, വി. അല്‍ഫോന്‍സയുടെയും നാമധേയത്തിലുള്ള ഒരാഴ്ച നീളുന്ന മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് തുടക്കം കുറിച്ച് കൊണ്ട് ഷ്രൂസ്ബറി രൂപതാ മെത്രാന്‍ ബിഷപ്പ് മാര്‍ക്ക് ഡേവിസ് അടുത്ത ഞായറാഴ്ച (24/6/18) കൊടിയേറ്റും. പ്രധാന തിരുനാള്‍ ജൂലൈ ഒന്നിന് ഞായറാഴ്ചയായിരിക്കും അത്യാഘോഷപൂര്‍വ്വം കൊണ്ടാടുന്നത്. അടുത്ത ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തിലാണ് തിരുനാളാഘോഷത്തിനായുള്ള കൊടിയേറുന്നത്. മാഞ്ചസ്റ്റര്‍ തിരുനാളിന്റെ ചരിത്രത്തിലാദ്യമായാണ് ഷ്രൂസ്ബറി രൂപതാദ്ധ്യക്ഷന്‍ തിരുനാളിന് കൊടിയേറ്റുന്നത്. കൊടിയേറ്റത്തിന് ശേഷം നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ റവ. ഡോ.മാത്യു ചൂരപ്പൊയ്കയില്‍ മുഖ്യകാര്‍മികനാകും. തുടര്‍ന്ന് നൊവേന, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ചയും എന്നിവയും ഉണ്ടായിരിക്കുന്നതാണ്. കൊടിയേറ്റ ദിവസം നടക്കുന്ന ഉല്പന്ന ലേലം പതിവ് പോലെ ഈ വര്‍ഷവും  ഉണ്ടായിരിക്കുന്നതാണ്.

തിരുന്നാളാഘോഷങ്ങള്‍ ഗംഭീരമാക്കുവാനുള്ള ഒരുക്കങ്ങള്‍ വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ അന്തിമഘട്ടത്തിലെത്തി നില്ക്കുകയാണ്. ഇന്ന് വൈകുന്നേരം 7 ന് ജോസച്ചന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പാരീഷ് കമ്മിറ്റി യോഗം തിരുനാളിന്റെ ഒരുക്കങ്ങളെ സംബന്ധിച്ച അവസാന വിലയിരുത്തലുകള്‍ നടത്തും. ട്രസ്റ്റിമാരായ ബിജു ആന്റണി, സുനില്‍ കോച്ചേരി, ടിങ്കിള്‍ ഈപ്പന്‍, പാരീഷ് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും.

ജൂണ്‍ 24 ഞായറാഴ്ച വൈകുന്നേരം 4 മണിക്കാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തിരുനാളിന് കൊടിയേറുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ വിവിധ റീത്തിലുള്ള ദിവ്യബലിയും വി.അല്‍ഫോസാമ്മയുടെ നൊവേനയും തിരുനാള്‍ ദിവസം വരെ ഉണ്ടായിരിക്കും.

ജൂണ്‍ 25 ന് തിങ്കളാഴ്ച റവ.ഫാ.സാജന്‍ നെട്ടപൊങ്ങും, 26 ന് ചൊവ്വാഴ്ച റവ.ഫാ.ജോസ് അഞ്ചാനിക്കലും, 27 ന് ബുധനാഴ്ച റവ.ഫാ.മാത്യു കരിയിലക്കുളവും സീറോ മലബാര്‍ റീത്തില്‍ ദിവ്യബലിയര്‍പ്പിക്കും.

28 ന് വ്യാഴാഴ്ച സീറോ മലങ്കര ചാപ്ലയിന്‍ റവ.ഫാ.രഞ്ജിത്ത് മoത്തിറമ്പില്‍ മലങ്കര റീത്തിലും, 29 വെള്ളിയാഴ്ച റവ.ഫാ.ജിനോ അരീക്കാട്ട് സീറോ മലബാര്‍ റീത്തിലും ദിവ്യബലി അര്‍പ്പിക്കും. 30 ന് ശനിയാഴ്ച രാവിലെ 10 ന് സെന്റ്. ആന്റണീസ് ഇടവക വികാരി റവ.ഫാ. നിക്ക് കേന്‍ ഇംഗ്ലീഷില്‍ ദിവ്യബലിയര്‍പ്പിക്കും. എല്ലാ ദിവസവും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണ്.

 ജൂണ്‍ 30 ശനിയാഴ്ച വൈകുന്നേരം അനുഗ്രഹീത ഗായകനായ ഫാ. വില്‍സന്‍ മേച്ചേരി നയിക്കുന്ന ഗാനമേള വിഥിന്‍ഷോ ഫോറം സെന്ററില്‍ ഉണ്ടായിരിക്കുന്നതാണ്. ഗ്രാമി അവാര്‍ഡ് ജേതാവായ പ്രശസ്ത വയലിനിസ്റ്റ് ശ്രീ. മനോജ് ജോര്‍ജ്, ജോബ് സജോവ് (കീബോര്‍ഡ്) അഷീറ്റാ സേവ്യര്‍ എന്നിവര്‍ നയിക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര ഗാനമേളയുടെ പ്രത്യേകതയായിരിക്കും.

https://youtu.be/PeIeXPV3ec

ഇനിയും ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ എത്രയും വേഗം താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോബ്, അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ അറിയിക്കുന്നു.

07866015768
07985641921
07809295451
07414842481
07988428996

പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ ഒന്നിന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ അത്യാഘോഷപൂര്‍വ്വമായ തിരുനാള്‍ ദിവ്യബലി ആരംഭിക്കും. ദിവ്യബലിക്ക് ശേഷം പ്രശസ്തമായ മാഞ്ചസ്റ്റര്‍ തിരുനാളിന്റെ മുഖ്യ ആകര്‍ഷണമായ ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. പ്രദക്ഷിണത്തില്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ക്കൊപ്പം  പൊന്‍ വെള്ളിക്കുരിശുകളും, ഐറിഷ് ബാന്റ്, ചെണ്ടമേളം, വിശുദ്ധരുടെ ഫ്‌ലക്‌സുകള്‍, വിവിധ നിറത്തിലുള്ള കൊടികള്‍, മുത്തുക്കുടകള്‍ എന്നിവയെല്ലാം ഉണ്ടായിരിക്കും.

മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന പ്രദക്ഷിണത്തില്‍ പങ്കുകൊള്ളുവാനും കാണുവാനുമായി നാനാജാതി മതസ്ഥരായവരും, ഇംഗ്ലീഷുകാരും ധാരാളമായി എത്തിച്ചേരാറുണ്ട്. പോലീസ് റോഡുകളില്‍ വാഹനം നിയന്ത്രിച്ചാണ് പ്രദക്ഷിണത്തിന് വഴിയൊരുക്കുന്നത്. എല്ലാവര്‍ഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച നടത്തിയിരുന്ന മാഞ്ചസ്റ്റര്‍ തിരുനാള്‍ ഈ വര്‍ഷം ജൂലൈ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് നടത്തുന്നത് എന്ന കാര്യം ഏവരുടേയും ശ്രദ്ധയില്‍ കൊണ്ടുവരുന്നു. പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം കുര്‍ബാനയുടെ വാഴ്‌വ്, ലദീഞ്ഞ് സമാപനാ ആശീര്‍വാദം എന്നി ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം കഴുന്ന് എടുക്കുന്നതിനും, അടിമ വയ്ക്കുനതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് പാച്ചോര്‍ വിതരണവും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

യു കെയില്‍ ആദ്യമായി സീറോ മലബാര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിലായിരുന്നു. ‘യു കെയിലെ മലയാറ്റൂര്‍’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ തിരുനാളില്‍ സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനായി നാടിന്റെ നിവിധ ഭാഗങ്ങളില്‍ നിന്നും നാനാജാതി മതസ്ഥരായ ആയിരങ്ങള്‍ എല്ലാവര്‍ഷവും ഒത്ത് ചേരാറുണ്ട്. തിരുനാളില്‍ സംബന്ധിക്കാനെത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്നതുള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ ബിജു ആന്റണി, സുനില്‍ കോച്ചേരി, ടിങ്കിള്‍ ഈപ്പന്‍, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബിജു ആന്റണി O7809295451,
സുനില്‍ കോച്ചേരി O7414842481,
ടിങ്കിള്‍ ഈപ്പന്‍ 07988428996

ദേവാലയത്തിന്റെ വിലാസം:

ST. ANT0NYS CHURCH,
65 DUNKERY ROAD,
WYTHENSHAWE,
M22 OWR.

ഗാനമേള നടക്കുന്ന ഹാളിന്റെ വിലാസം:

FORUM CENTRE,
SIMONS WAY,
WYTHENSHAWE,
M22 5 RX.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.