1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2018

അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ മാഞ്ചസ്റ്റര്‍ ജീസസ്സ് യൂത്ത് സംഘടിപ്പിക്കുന്ന, പുതു വര്‍ഷത്തിലെ ആദ്യത്തെ നൈറ്റ് വിജില്‍ നാളെ വെള്ളിയാഴ്ച(19/1/18) രാത്രി 9 മുതല്‍ വെളുപ്പിനെ രണ്ട് വരെ നടക്കും. ലോങ്ങ് സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ നടക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ പ്രശസ്ത ധ്യാന ഗുരുവായ ഫാ.തോമസ് കൊളങ്ങാടന്‍ ഒ.എസ്.ബി. ആയിരിക്കും നയിക്കുന്നത്. ആഘോഷമായ വി.കുര്‍ബാന, അനുരഞ്ജന ശുശ്രൂഷ, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍, ആന്തരിക ശുദ്ധി പകരുന്ന ആരാധന തുടങ്ങിയവയായിരിക്കും നൈറ്റ് വിജിലില്‍ ഉണ്ടായിരിക്കുക. പുതുവര്‍ഷത്തില്‍ നടക്കുന്ന ആദ്യനൈറ്റ് വിജിലില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ജീസസ് യൂത്ത് ടീമംഗങ്ങള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,
ജോബി വര്‍ഗ്ഗീസ് O7825871317,
ജയ്‌സന്‍ മേച്ചേരില്‍ 07915652674

ദേവാലയത്തിന്റെ വിലാസം
ST.JOSEPH’ S CHURCH,
PORTLAND CRESCENT,
M13 OBU.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.