1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2017

അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം നാനാജാതി മതസ്ഥര്‍ ഒരു കുടക്കീഴില്‍ ഒത്ത് ചേര്‍ന്ന് പ്രൗഢഗംഭീരമായി ആഘോഷിച്ചു. എക്കാലവും മലയാളികളുടെയിടയില്‍ അംഗീകരിക്കപ്പെടേണ്ടവരെ ആദരിക്കുവാന്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുന്ന യുകെയിലെ ഏറ്റവും പ്രമുഖ മലയാളി അസോസിയേഷനായ എം.എം.സി.എയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം അംഗങ്ങള്‍ ഏറ്റെടുത്ത് വന്‍ വിജയമാക്കി. എം.എം.സി.എ.യുടെ സ്വന്തം, പ്രശസ്ത റേഡിയോ ടിവി അവതാരകരായ അഖില്‍ ഷെല്‍മ എന്നിവരുടെ അവതാരക മികവില്‍ ആരംഭിച്ച പരിപാടികള്‍ വന്‍ ജനപങ്കാളിത്തത്തോടെ, അടുക്കും ചിട്ടയുമായി, യാതൊരു വിധ പരാതികള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇടകൊടുക്കാതെ, പങ്കെടുത്തവര്‍ക്കെല്ലാം സന്തോഷവും സൗഹാര്‍ദ്ദവും പങ്ക് വയ്ക്കാനുമെല്ലാമുള്ള വലിയ വേദിയായി മാറി. സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് സ്വാഗതം ആശംസിച്ചു.പ്രസിഡന്റ് ജോബി മാത്യു ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മാഞ്ചസ്റ്റര്‍ മലയാളികളുടെ മാതൃസംഘടനയായ എം.എം.സി.എ. അതിലെ അംഗങ്ങളുടെയും അവരുടെ കുട്ടികളുടെയും വളര്‍ച്ചക്കും കഴിവുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനും എന്നും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച പാരമ്പര്യമാണ് ഉള്ളതെന്നും, അതിന് വേണ്ടി എത്രത്തോളം വിട്ടുവീഴ്ച ചെയ്യുവാനും മടി കാട്ടിയിട്ടില്ലായെന്നും ചൂണ്ടിക്കാട്ടി. വിശിഷ്ടാതിഥിയായി പങ്കെടുത്ത, ആദ്യമായി അവയവദാനത്തിലൂടെ യുകെ മലയാളികളുടെ പ്രിയങ്കരനായിത്തീര്‍ന്ന സിബി തോമസ് തന്റെ മുഖ്യ പ്രഭാഷണത്തില്‍, കടന്ന് പോകുന്ന നമ്മുടെ ജീവിതത്തില്‍ എതെങ്കിലും തരത്തില്‍ അവശതയനുഭവിക്കുന്ന മനുഷ്യരെ സഹായിക്കുവാനും ആശ്വസിപ്പിക്കുവാനും നാമെല്ലാവരും തയ്യാറാകണമെന്ന് ഉദ്‌ബോധിപ്പിച്ചു.വ്യക്ക തകരാറിലായ റിസ മോള്‍ എന്ന കുട്ടിക്ക് തന്റെ അവയവം ദാനം ചെയ്തതിലൂടെ ആ കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കാരണക്കാരനാവാന്‍ സാധിച്ച കാര്യം അദ്ദേഹം അഭിമാനത്തോടെ വിവരിച്ചു. നിലവിളക്കില്‍ ആദ്യ തിരി സിബി തോമസ് തെളിച്ചതോടെയാണ് പരിപാടികള്‍ ഔദ്യോഗികമായി ആരംഭിച്ചത്. മാഞ്ചസ്റ്റര്‍ മലയാളികള്‍ക്ക് വേണ്ടി സിബി തോമസിനെ പ്രസിഡന്റ് ജോബി മാത്യു പൊന്നാടയണിയിച്ച് ആദരിച്ചു. ഇതിനിടയില്‍ സാന്താക്ലോസ് കുട്ടികളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ വേദിയില്‍ പ്രവേശിച്ചു. മജീഷ്യന്‍ ബിനോ ജോസാണ് സാന്താക്ലോസായി എത്തിയത്. സാന്താ ക്ലോസ് കേക്ക് മുറിച്ച് വിതരണം ചെയ്തു. എം.എം.സി.എ. പോലുള്ള സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളില്‍ നമ്മള്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കേണ്ട ആവശ്യകതയിലേക്ക് സിബി വിരല്‍ ചൂണ്ടി. ട്രഷറര്‍ സിബി മാത്യു നന്ദി രേഖപ്പെടുത്തിയതോടെ യോഗ നടപടികള്‍ അവസാനിച്ചു.
തുടര്‍ന്ന് എം.എം.സി.എ യുടെ കുഞ്ഞ് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വേദിയില്‍ വൈവിധ്യങ്ങളായ കലാപരിപാടികള്‍ ഇടതടവില്ലാതെ അവതരിപ്പിച്ച് കൊണ്ടിരുന്നു. കണ്ണിന് കുളിര്‍മയും കാതിന് ഇമ്പവുമായി വൈവിധ്യങ്ങളായ കലാപരിപാടികളില്‍ ആദ്യ ഇനം ടീം എം.എം.സി.എ അംഗങ്ങള്‍ നേതൃത്വം കൊടുത്ത ക്രിസ്തുമസ് കരോള്‍ ഗാനാലാപനം ആയിരുന്നു.നേറ്റിവിറ്റി പ്ലേയുമായി മാതാവും യൗസേപ്പും ഉണ്ണിയേശുവും, മാലാഖമാരും വേദിയില്‍ സന്നിഹിതരായിരുന്നു. ഓസ്റ്റിന്‍, എഞ്ചല്‍, നോവിയ, ഏഡ്രിയേല്‍, ഗ്രേസ്മരിയ എന്നിവരായിരുന്ന വേദിയില്‍. അഭിനവ ജയന്‍മാര്‍ സിബി, സാബു, റോയ്, ബൈജു എന്നിവര്‍ അരങ്ങ് തകര്‍ത്തത് മുതല്‍ ഫാഷന്‍ ഷോയുമായി സുമ, ദീപ്തി, പ്രിയ, ജോഷ്മ, ലിസി, സ്മിത, ജീന, റിന്‍സി, സുനി, ആഗ്‌ന, സില്ല, ടിയ, ടിനി, ലിവിയ മാഞ്ചസ്റ്ററിന്റെ പ്രിയ ഗായകര്‍ റോയി, ജനീഷ്, മിന്റോ, നിക്കി, ജയ്‌സ്, ഇസബെല്‍, സില്ല, സെഫാനിയ, ആരോണ്‍, നോയല്‍,മിയ, ടെസിയ, ഇവാന, തുടങ്ങിയ ഒട്ടേറെ ഗായകര്‍ അണിനിരന്ന ഗാനസന്ധ്യയും, എം.എം.സി.എ. ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ ഡാന്‍സ് മാസ്റ്റര്‍ പ്രിന്‍സ് ഉതുപ്പിന്റെ ശിക്ഷണത്തില്‍ അവതരിപ്പിച്ച

ഡാന്‍സുകള്‍, അഭിഷേക്, അനീഷ്, ആദിത്യ, അന്ന, റീനു, ലിസ്, റൂത്ത്, ജെയ്‌സ്, നിഖില്‍, യാരോണ്‍, ഹന്ന, ഫിയോണ, റിയ, ലിയാ, ഹാര്‍ലിംഗ് തുടങ്ങിയ കലാപ്രതിഭകളുടെ ഉജ്ജ്വല ന്യത്ത പ്രകടനങ്ങള്‍, എല്ലാം കൊണ്ടും ഒരു ദിവസം മുഴുവന്‍ കാണികളുടെ മനസില്‍ സന്തോഷം നിറയാന്‍ ഇതില്‍ പരം മറ്റൊന്നും വേണ്ടായിരുന്നു. കള്‍ച്ചറല്‍ കോഡിനേറ്റര്‍മാരായ ജനീഷ് കുരുവിള, സുമ ലിജോ എന്നിവരായിരുന്നു പരിപാടികള്‍ ഇത്രയും ഭംഗിയാക്കാന്‍ പരിശ്രമിച്ചത്. ടീം എം.എം.സി.എ.യുടെ ജോബി മാത്യു, ഹരികുമാര്‍.പി.കെ, അലക്‌സ് വര്‍ഗ്ഗീസ്, ആഷന്‍ പോള്‍, സിബി മാത്യു, മോനച്ചന്‍ ആന്റണി, ബോബി ചെറിയാന്‍, ജയ്‌സന്‍ ജോബ്, ഹരികുമാര്‍ കെ.വി, സാബു പുന്നൂസ്, മനോജ് സെബാസ്റ്റ്യന്‍ എന്നിവരായിരുന്നു ആഘോഷ പരിപാടികള്‍ ഇത്രയും വിജയമാക്കാന്‍ ചുക്കാന്‍ പിടിച്ചത്. എം.എം സി.എയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം വത്സര ആലോഷ പരിപാടി പാടികള്‍ വന്‍പിച്ച വിജയമാക്കാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും ടീം എം.എം.സി.എയുടെ പേരില്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.