1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2015

മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സിറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ഡേ ആവേശോജ്വലമായി. ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം വരെ വിഥിന്‍ഷാ സെന്റ് ജോണ്‍സ് സ്‌കൂളിലയിരുന്നു പരിപാടികള്‍. ഷ്രൂഷ്‌ബെറി രൂപതാ സിറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ ലോനപ്പന്‍ പ്രാര്‍ഥനയോടെ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

കുട്ടികളെ റെഡ്, ബ്ലു എന്നിങ്ങനെ രണ്ട് ഹൗസുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടന്നത്. സ്പീച്ച്, സോളോ, സ്റ്റോറി ടെല്ലിംഗ്, എസ്സേ കോമ്പറ്റിഷന്‍ എന്നിവക്കു ശേഷം കായിക മത്സരങ്ങളും നടന്നു. ഓട്ടം, ലെമന്‍ ആന്‍ഡ് സ്പൂണ്‍, ഹാറ്റ് പാസിംഗ്, റിലേ മത്സരങ്ങളും മാതാപിതാക്കള്‍ക്കായുള്ള മത്സരങ്ങളും നടന്നു.

സണ്‍ഡേ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സജി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ അധ്യാപകരും പള്ളി ട്രസ്റ്റിമാരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിജയികള്‍ക്ക് ഒക്ടോബര്‍ 31 ന് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും റവ്. ഡോ ലോനപ്പന്‍ നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.