1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2012

പാലക്കാട് രൂപതാ മെത്രാനും മികച്ച വാഗ്മിയുമായ മാര്‍ ജേക്കബ് മനത്തോടത്ത് ജുലൈ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കവന്‍ടിയിലെ സ്റ്റോണ്‍ലി പാര്‍ക്കില്‍ നടക്കുന്ന ഏകദിന ഉപവാസ കണ്‍വെന്‍ഷനില്‍ അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഡൊമിനിക് വളംവനാലും വചന പ്രഭാഷണം നടത്തും.

പൂനെ സെമിനാരിയില്‍ നിന്നും വൈദീക പഠനം പൂര്‍ത്തിയാക്കിയ മാര്‍ ജേക്കബ്മനത്തോടത്ത് 1972 നവംബര്‍ നാലിന് വൈദീക പട്ടം സ്വീകരിച്ചു. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വൈദീക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ മാര്‍ജേക്കബ് മനത്തോടത്ത് എറണാകുളം അതിരൂപതയിലെ വിവിധ ഇടവകളിലും വിവിധ തസ്തികകളിലും സേവനമനുഷ്ടിച്ചു.

1992 സെപ്തംബര്‍ ആറിന് എറണാകുളം അതിരൂപതയുടെ സഹായ മെത്രാനായി മാര്‍പ്പാപ്പ നിയമിച്ചു. 1996 സെപ്തംബര്‍ 11 പാലക്കാട് രൂപതാധ്യക്ഷനായി നിയമിച്ചുകൊണ്ട് വാഴ്ത്തപ്പെട്ട പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ഉത്തരവ്‌ പുറപ്പെടുവിച്ചു.

73 ഇടവകകളും 11 ഫെറോനകളും ഉള്ള പാലക്കാട് രൂപതയില്‍ 12491 കുടുംബങ്ങളുണ്ട്. യുകെയിലെങ്ങും അഭിഷേകാഗ്നി ജ്വലിപ്പിക്കുന്ന ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാം ശനിയ്‌ഴ്ച കണ്‍വെന്‍ഷനില്‍ മാര്‍ ജേക്കബ് മനത്തോടത്തും ഫാ. ഡൊമിനിക്ക് വളംവനാലും പങ്കെടുക്കുക വഴി വിശ്വാസാഗ്നി വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ജുലൈമാസ കണ്‍വെന്‍ഷന്‍ വിലാസം-STONLEIGN PARIK,Coventry CV8 2LG

വാര്‍ത്ത അയച്ചത് : സക്കറിയ പുത്തന്‍കുളം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.