1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2019

സജീഷ് ടോം (യുക്മ പി ആര്‍ ഒ): യുക്മ ഫാമിലി ഫെസ്റ്റിന് മുന്നോടിയായുള്ള അവാര്‍ഡ് നിര്‍ണ്ണയം പൂര്‍ത്തിയായി. ദേശീയ തലത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച റീജിയണായി സൗത്ത് വെസ്റ്റ് റീജിയണ്‍ തെരഞ്ഞെടുക്കപ്പെട്ടു. കലാകായിക രംഗങ്ങളിലെയും ചാരിറ്റി പ്രവര്‍ത്തനങ്ങളിലെയും സമഗ്രനേട്ടങ്ങളാണ് മികച്ച റീജിയണുള്ള ‘ഗോള്‍ഡന്‍ ഗാലക്‌സി അവാര്‍ഡി’ന് സൗത്ത് വെസ്റ്റ് റീജിയണെ അര്‍ഹമാക്കിയത്.

റീജിയണല്‍ പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്റെയും സെക്രട്ടറി എം പി പദ്മരാജിന്റെയും നേതൃത്വത്തില്‍, യുക്മ ദേശീയ വൈസ് പ്രസിഡന്റ് സുജു ജോസഫ്, മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം, യുക്മ ടൂറിസം ചെയര്‍മാന്‍ ടിറ്റോ തോമസ്, നാഷണല്‍ കമ്മറ്റി അംഗം ഡോക്റ്റര്‍ ബിജു പെരിങ്ങത്തറ, റീജിയണല്‍ ഭാരവാഹികളായ ജിജി വിക്റ്റര്‍, സജിമോന്‍ സേത്തു, കോശിയാ ജോസ്, ജോ സേവ്യര്‍, ജിജു യോവേല്‍, അനോജ് ചെറിയാന്‍ തുടങ്ങിയവരുടെ ശക്തമായ നേതൃനിരയാണ് മികച്ച റീജിയനുള്ള അവാര്‍ഡിന് സൗത്ത് വെസ്റ്റ് റീജിയണെ അര്‍ഹമാക്കിയത്.

ഈസ്റ്റ് ആംഗ്ലിയ റീജിയനാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ‘സില്‍വര്‍ ഗാലക്‌സി അവാര്‍ഡ്’ കരസ്ഥമാക്കിയത്. ബാബു മങ്കുഴി പ്രസിഡന്റും ജോജോ തെരുവന്‍ സെക്രട്ടറിയുമായുള്ള കമ്മറ്റിയാണ് ഈസ്റ്റ് ആംഗ്ലിയ റീജിയനെ നയിക്കുന്നത്. കായിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണെ ‘സില്‍വര്‍ ഗാലക്‌സി അവാര്‍ഡ് ഫോര്‍ സ്‌പോര്‍ട്‌സ്’ന് തെരഞ്ഞെടുത്തു. ഡിക്‌സ് ജോര്‍ജ്, സന്തോഷ് തോമസ് എന്നിവര്‍ നയിക്കുന്ന കമ്മറ്റിയാണ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെ നേതൃത്വം കയ്യാളുന്നത്.

കിരണ്‍ സോളമന്‍ പ്രസിഡന്റും ജസ്റ്റിന്‍ എബ്രഹാം പ്രസിഡന്റുമായുള്ള യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയനാണ് കലാരംഗത്തെ മികവിനുള്ള സില്‍വര്‍ ഗാലക്‌സി അവാര്‍ഡ് കരസ്ഥമാക്കിയത്. പ്രശംസനീയമായ പ്രവര്‍ത്തനങ്ങളെ മുന്‍നിറുത്തി ലാലു ആന്റണി പ്രസിഡന്റും അജിത് വെണ്മണി സെക്രട്ടറിയുമായ സൗത്ത് ഈസ്റ്റ് റീജിയനും, ഷീജോ വര്‍ഗീസ് പ്രസിഡന്റും തങ്കച്ചന്‍ എബ്രഹാം സെക്രട്ടറിയുമായ നോര്‍ത്ത് വെസ്റ്റ് റീജിയനും പ്രത്യേക അവാര്‍ഡുകള്‍ക്ക് അര്‍ഹത നേടി. നവാഗത റീജിയണ്‍ എന്നനിലയില്‍ നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്ട്‌ലാന്‍ഡ് റീജിയനും അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടു.

2016, 2017, 2018 പ്രവര്‍ത്തന വര്‍ഷങ്ങളിലെ മികവിനെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 19 ശനിയാഴ്ച മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ ഫോറം സെന്ടറില്‍ നടക്കുന്ന യുക്മ ദേശീയ ഫാമിലി ഫെസ്റ്റില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന്, അവാര്‍ഡ് വിവരങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. യുക്മ ദേശീയ ട്രഷററും ഫാമിലി ഫെസ്റ്റ് ജനറല്‍ കണ്‍വീനറുമായ അലക്‌സ് വര്‍ഗീസ്, യുക്മ മുന്‍ ദേശീയ പ്രസിഡന്റ് അഡ്വക്കറ്റ് ഫ്രാന്‍സിസ് മാത്യു, മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം എന്നിവരാണ് അവാര്‍ഡ് കമ്മറ്റിയിലെ മറ്റംഗങ്ങള്‍.

റീജിയണല്‍ തലങ്ങളില്‍ ശക്തമായ പ്രവര്‍ത്തങ്ങള്‍ കാഴ്ചവച്ചു യഥാക്രമം ഗോള്‍ഡന്‍, സില്‍വര്‍ അവാര്‍ഡുകള്‍ നേടിയ യുക്മയിലെ മികച്ച അസോസിയേഷനുകളുടെ പേരുകള്‍ താഴെക്കൊടുക്കുന്നു.

ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ നോര്‍വിച്ച് മലയാളീ അസോസിയേഷന്‍, ഇപ്‌സ്വിച്ച് മലയാളീ അസോസിയേഷന്‍, സൗത്ത് വെസ്റ്റ് റീജിയണ്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളീ അസോസിയേഷന്‍, എയ്ല്‍സ്ബറി മലയാളീ സമാജം, സൗത്ത് ഈസ്റ്റ് റീജിയണ്‍ കെ സി ഡബ്ല്യൂ എ (ക്രോയ്ഡണ്‍), മലയാളീ അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മത്ത്, യോര്‍ക്ക്‌ഷെയര്‍ ഹംബര്‍ ഈസ്റ്റ് യോര്‍ക്ക്‌ഷെയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍(ഹള്‍), ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍, നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ മാഞ്ചസ്റ്റര്‍ മലയാളീ അസോസിയേഷന്‍, വാറിംഗ്ടണ്‍ മലയാളീ അസോസിയേഷന്‍, ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ ബര്‍മിംഗ്ഹാം സിറ്റി മലയാളീ കമ്മ്യൂണിറ്റി, സ്റ്റഫോര്‍ഡ്ഷയര്‍ മലയാളീ അസോസിയേഷന്‍, 
നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ മലയാളീ അസോസിയേഷന്‍ ഓഫ് സണ്ടര്‍ലാന്‍ഡ്, മലയാളീ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ്. 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.