1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2015

സ്വന്തം ലേഖകന്‍: മിനായിലെ ദുരന്തം, രണ്ട് മലയാളികളുടെ മരണം കൂടി സ്ഥിരീകരിച്ചു, ഇതോടെ കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം എട്ടായി. പൊന്നാനി സ്വദേശി പുതുവീട്ടില്‍ കുഞ്ഞുമോന്‍ (57), കോട്ടക്കല്‍ എടരിക്കോട് കുന്നുമ്മല്‍ പൂക്കയില്‍ മുഹമ്മദ് കുട്ടി (30) എന്നിവരുടെ മൃതദേഹമാണ് ഏറ്റവും ഒടുവില്‍ തിരിച്ചറിഞ്ഞത്. ഇവര്‍ മരിച്ചതായി ബന്ധുക്കള്‍ക്കാണ് വിവരം ലഭിച്ചു.

ഇതോടെ ദുരന്തത്തില്‍ മരണപ്പെട്ട മലയാളികളുടെ എണ്ണം എട്ടായി. മലയാളികളടക്കം നാല് ഇന്ത്യക്കാരുടെ മൃതദേഹമാണ് ഇന്ന് തിരിച്ചറിഞ്ഞത്. മന്‍സൂറുല്‍ ഹഖ് (ത്സാര്‍ഖണ്ഡ്), അന്‍വര്‍ ജന (ഉത്തര്‍പ്രദേശ്) എന്നിവരാണ് തിരിച്ചറിയപ്പെട്ട മറ്റുള്ളവര്‍. ഇതോടെ ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 30 ആയി.

ആറു മലയാളികളടക്കം 26 ഇന്ത്യക്കാരുടെ മരണം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കൊല്ലം കടക്കല്‍ പേഴുംമൂട് മണ്ണറക്കോട് ഷിഫിന്‍ മന്‍സിലില്‍ സുല്‍ഫിക്കര്‍ (32), പുനലൂര്‍ ചെമ്മന്തൂര്‍ സലീന മന്‍സിലില്‍ (സജന മന്‍സില്‍) സജീവ് ഹബീബ് (42), കരുനാഗപ്പള്ളി സ്വദേശി ആമിന, കോഴിക്കോട് ഫറോക്കിലെ കുങ്ങര വീട്ടില്‍ മുനീര്‍^ശഹ്നാസ് ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫാഇസ് (ഒന്നര വയസ്സ്) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ തിരിച്ചറിഞ്ഞത്.

മരിച്ചതായി നേരത്തേതന്നെ വിവരം ലഭിച്ചിരുന്ന മലപ്പുറം ചേലേമ്പ്ര അബ്ദുറഹ്മാന്‍, പാലക്കാട് അബ്ദുല്‍ ഖാദര്‍ എന്നിവരുടെ മൃതദേഹങ്ങളും ഇന്നലെ തിരിച്ചറിഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.