1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2015

 

 

 

 

 

 

 

 

 

NRI SPECIAL REPORT…

ഇക്കഴിഞ്ഞ കുറെ നാളുകളായി തൃശൂര്‍ എറണാകുളം ഭാഗത്തുള്ള ക്രിസ്തീയ വിശ്വാസികളെ ,പ്രത്യേകിച്ചും കത്തോലിക്കാ വിഭാഗത്തില്‍ പെട്ടവരെ ഏറെ അമ്പരിപ്പിച്ച വാര്‍ത്തയായിരുന്നു മൊബൈല്‍ ഫോണ്‍ വഴി തൃശൂര്‍ രൂപതയിലെ ഒരു യുവ വൈദികന്‍ നിരവധി പേര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്ന വിവരങ്ങള്‍.തൃശൂര്‍ രൂപതയില്‍ പെട്ട വെളുത്തൂര്‍ സൈന്റ്‌റ് ജോര്‍ജ് ഇടവകയിലെ മുപ്പത്തിമൂന്നു വയസ്സ് മാത്രം പ്രായമുള്ള ഫാ.ബിജു ആലപ്പാട്ട് ആണ് വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്.ഈ വൈദികനെ അടുത്തറിയുന്ന നിരവധി ആളുകള്‍ക്ക്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് മുടങ്ങാതെ അശ്ലീല സന്ദേശങ്ങള്‍ ലഭിക്കുകയുണ്ടായി. കാര്യം തിരക്കി പലരും വൈദികനെ അദ്ദേഹത്തിന്റ്‌റെ സന്ദേശങ്ങള്‍ വന്ന മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല.ഇതേത്തുടര്‍ന്ന് പരാതിയുമായി കുറെ ആളുകള്‍ മുന്നോട്ടു വന്നു. അതേ അവസരത്തില്‍ തന്നെ വെളുത്തൂര്‍ ഇടവകയില്‍ പെട്ട ഏതാനും ആളുകള്‍ വൈദികനെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് തൃശൂര്‍ രൂപതാധികാരികളെ ബന്ധപ്പെട്ടതായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു .പക്ഷേ കാര്യങ്ങളുടെ യഥാര്‍ത്ഥ വശം വെളിവായത് തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയുടെ കാര്യം ചൂണ്ടി ക്കാട്ടി ഫാ.ബിജു ആലപ്പാട്ട് തന്നെ പോലീസില്‍ പരാതിയുമായി എത്തിയപ്പോളാണ്.

കലശലായ നടുവേദനയെ തുടര്‍ന്ന് രണ്ടു മാസത്തോളം തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന സമയത്താണ് വൈദികന്റ്‌റെ മൊബൈലില്‍ നിന്നും അനവധി അശ്ലീല സന്ദേശങ്ങള്‍ പലര്‍ക്കും കിട്ടിയത്.

വൈദികന്റ്‌റെ മൊബൈല്‍ ഫോണ്‍ മോഷ്ട്ടിച്ചു ഫോണിലെ കൊണ്ടാക്ട് ലിസ്റ്റിലുള്ള വ്യക്തികളോട് അശ്ലീല സംഭാഷണം നടത്തി അത് റെക്കോര്‍ഡ് ചെയ്തു വാട്‌സ് ആപ്പിലും,ഫേസ് ബുക്കിലും,സി ഡി വഴിയും പ്രച്ചരിപ്പിക്കുന്നതായാണ് പോലീസിന് ലഭിച്ച പരാതി.ഇതേ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന ഗൂഡാലോചനയുടെ വിവരങ്ങള്‍ ആണ് പോലീസിന് ലഭിച്ചത്.പള്ളി പണിയുമായി ബന്ധപ്പെട്ടു ഏതാണ്ട് പത്തുലക്ഷത്തോളം വരുന്ന തങ്ങളുടെ സാമ്പത്തിക തിരിമറി ഇടവക വികാരിയായ ഫാ ബിജു ജോസഫ് ആലപ്പാട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് ചില കുത്സിതബുദ്ധികള്‍ നടത്തിയ നീക്കങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് പോലീസിന് തെളിവുകള്‍ ലഭിച്ചതായാണ് വിവരം.വൈദികരെ പൊതുസമൂഹമദ്ധ്യേ താറടിച്ചു കാണിക്കാന്‍ സാമൂഹ്യ വിരുദ്ധര്‍ പൊതുവെ കൈക്കൊള്ളുന്ന മാര്‍ഗ്ഗങ്ങള്‍ സാമ്പത്തിക തിരിമറി ആരോപണമോ അല്ലെങ്കില്‍ സ്ത്രീവിഷയവുമായി ബന്ധപ്പെടുത്തി ഉള്ള കഥകളോ ആണ്.പൊതുജന വികാരം എളുപ്പത്തില്‍ ആളിക്കത്തിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള സ്ത്രീ വിഷയം വഴി യുവ വൈദികനെ ആക്രമിക്കുക എന്ന മാര്‍ഗ്ഗമാണ് വെളുത്തൂര്‍ ഇടവകയിലെ ദുഷ്ട്ടശക്തികള്‍ സ്വീകരിച്ചത് എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.

പോലിസിന്റ്‌റെ പ്രാഥമിക അന്വേഷണത്തില്‍ വെളുത്തൂര്‍ സൈന്റ്‌റ് ജോര്‍ജ് പള്ളി വികാരി ഫ ബിജു ജോസഫ് ആല്ലപ്പാട്ടിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ട്ടിച്ചു ദുരുപയോഗം ചെയപ്പെട്ടതായി കണ്ടെത്തി.ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16 നു പള്ളിപണിയോടനുബന്ധി ച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കലശലായ നടുവേദന ബാധിച്ച വൈദികന്‍ ചികി ല്‍സ്സാര്‍ത്ഥം അമല ആശുപത്രിയില്‍ കഴിയുന്ന സമയത്തായിരുന്നു സംഭവം.നട്ടെല്ലിനു പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനിടയിലാണ് വൈദികന്റ്‌റെ മൊബൈല്‍ ഫോണ്‍ നഷ്ട്ടമായത്.ഒരു മാസക്കാലം ചികിത്സക്ക് ശേഷം രൂപത ആസ്ഥാനത്ത് വിശ്രമത്തില്‍ കഴിയുന്നതിനിടയിലാണ് നഷ്ട്ടപ്പെട്ട മൊബൈല്‍ ഉപയോഗിച്ച് ദുരുപയോഗം ചെയുന്നതായി കണ്ടെത്തിയത്.ഇപ്പോള്‍ സൈബര്‍ സെല്‍ അന്വേഷണം ഊര്ജ്ജിതമാക്കി യിരിക്കുകയാണ്.

വൈദികന്മാരെ ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള നവ മാധ്യമങ്ങളില്‍ അപമാനിക്കുന്നതിനെതിരെ യുവ ജന കൂട്ടായ്മ്മയും രൂപപ്പെട്ടു കഴിഞ്ഞു.ഡിവയിന്‍ ഹാര്‍മണി എന്ന പേരില്‍ രൂപപ്പെട്ട പേജില്‍ ധാരാളം പേര്‍ പിന്തുണയുമായി വന്നു കഴിഞ്ഞു.കൂടാതെ ഫാ ബിജു ആലപ്പാട്ടിനുണ്ടായ ദുരനുഭവങ്ങളില്‍ പ്രധിഷേധിച്ചു കൊണ്ട് വൈദിക കൂട്ടയ്മ്മയും രംഗത്തെത്തിയിട്ടുണ്ട്.

വൈദികര്‍ തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണം,അതുപോലെ തന്നെ വൈദികര്‍ക്കെതിരെ തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം എന്ന ആഹ്വാനവുമായി ചില ക്രിസ്തീയ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ഫാ.ബിജു ഇപ്പോള്‍ അസുഖസംബന്ധമായ വിശ്രമത്തില്‍ ആണ് എന്നാണു അദ്ധേഹത്തിന്റ്‌റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലും തൃശൂര്‍ രൂപതയുടെ റെക്കോര്‍ഡുകളിലും കാണിക്കുന്നത്.

അതെ സമയം വെളുത്തൂര്‍ ഇടവക സംഭവവുമായി ബന്ധപ്പെട്ടു നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്.അതില്‍ ഏറെ ഷയര്‍ ചെയ്യപ്പെട്ട ഒന്ന് ഇപ്രകാരമാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഈ അച്ചനെ കൊല്ലും മുന്‍പു നിങ്ങള്‍ ഇതൊന്നു അറിയണം.

ചെയ്യാത്ത തെറ്റിനാണു മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ യേശുക്രിസ്തു ക്രൂശിക്കപ്പെട്ടത്.യേശുവിനുവേണ്ടി ജീവിതം സമര്‍പ്പിച്ച ഈ യുവ വൈദീകനും ഇതാ അതേ പ്രായത്തില്‍ ക്രൂശിക്കപ്പെട്ടിരിക്കുന്നു…

ദൈവം ഏല്‍പിച്ച ദൗത്യം സ്തുത്യര്‍ഹമായി നിറവേറ്റി വരവെ ജനങ്ങള്‍ കല്ലെറിഞ്ഞു തകര്‍ക്കാന്‍ ശ്രമിച്ചതു ഈ വൈദീകന്റെ ജീവിതമാണ്. തന്റെ നിസ്സഹായത തെളിയിക്കാന്‍ ഒരു അവസരം പോലും നല്‍കാതെ സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ അച്ചനെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണു ഇപ്പോള്‍.

ഇതു ഇന്നു ക്രൂശിക്കപെട്ടുകൊണ്ടിരിക്കുന്ന, നാടിനും സഭയ്ക്കും വേണ്ടി ജീവിതം മാറ്റിവച്ച അനേകം വൈദീകരില്‍ ഒരാള്‍ മാത്രമാണു ഫാ.ബിജു ജോസഫ് ആലപ്പാട്ട്. തൃശൂര്‍ രൂപതയിലെ വെളുത്തൂര്‍ സെ. ജോര്‍ജ്ജ് ഇടവകയില്‍ സേവനം ചെയ്തു വരവെ ചികിത്സക്കായി കഴിഞ്ഞ സെപ്തംബറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പള്ളിപ്പണിക്കുവെണ്ടി കല്ലും മണ്ണും ചുമന്നു തളര്‍ന്ന ശരീരവും നട്ടെല്ലിനേറ്റ ക്ഷതവും കനത്ത ശ്വാസം മുട്ടലും മൂലം മരണത്തെ മുഖാമുഖം കണ്ട സമയത്താണു ഉറ്റ സുഹൃത്തുക്കളായ വൈദീകര്‍ അച്ചനെ ആശുപത്രിയില്‍ എത്തിക്കുന്നത്. അല്‍പ്പം കൂടി വൈകിയിരുന്നുവെങ്കില്‍ മരണം പോലും സംഭവിച്ചേനേ എന്ന് ഡോക്ടര്‍ പറഞ്ഞു.

നാലാം വര്‍ഷമാണ് അച്ചന്‍ ഇടവകയില്‍ സേവനം ചെയ്യുന്നത്.ഇടവകയില്‍ എല്ലാവരോടും സ്‌നേഹമാണ്.എല്ലാ വീടുകളേയും ഒരുപോലെ കണ്ടു.എന്നിട്ടും എന്തിനാണു ജനങ്ങള്‍ അച്ചനെ ക്രൂശിലേറ്റുന്നത്? തങ്ങളെ ജീവനു തുല്ല്യം സ്‌നേഹിച്ച അച്ചനെതിരെ എങ്ങനെ അവര്‍ക്കു കള്ളങ്ങള്‍ ചമയ്ക്കാന്‍ പറ്റി? ഒരുതരം വൃത്തികെട്ട പബ്ലിസിറ്റിക്കുവേണ്ടി ഒരച്ചന്റെ ജീവിതം വച്ച് കളിക്കണമായിരുന്നോ?

അച്ചന്‍ ചാര്‍ജ്ജെടുത്തപ്പോള്‍ ചോര്‍ന്നൊലിക്കുന്ന ഒരു ഷെഡ്ഡുമാത്രമായിരുന്ന ഇടവകപ്പള്ളിയെ, ഇന്നു രൂപതയിലെ തന്നെ വലിയ പള്ളികളില്‍ ഒന്നാക്കി… സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഇടവകയെ സ്വയം പര്യാപ്തമാക്കി .വികാരിയച്ചനുള്ള ഭക്ഷണം പോലും നല്‍കാന്‍ പോലും പര്യാപ്തമായിരുന്നില്ല ഇടവകയിലെ സാമ്പത്തിക സാഹചര്യം. അരപ്പട്ടിണിക്കാരുടേയും മുഴുപ്പട്ടിണിക്കാരുടേയുമൊപ്പം ഉള്ളത് പങ്കിട്ട് അച്ചന്‍ ജീവിച്ചു.എത്ര സഹകരിചിട്ടും എല്ലാ പള്ളികളിലും ഉള്ളതുപോലെ ഒരു എതിര്‍ ചേരി ഇവിടെയും രൂപപെട്ടിരുന്നു എന്നതു അച്ചന്‍ വേദനയൊടെ മനസിലാക്കി.

അച്ചനെതിരെ പത്തു ലക്ഷം രൂപയുടെ തിരിമറി ആരോപിച്ച് കള്ള കണക്ക് ഉണ്ടാക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ ,വളരെ കൃത്യമായി കണക്കുകള്‍ കൈകാര്യം ചെയ്തിരുന്ന അച്ചന്റെ മുമ്പില്‍ പാളിപ്പോയിരുന്നു. അന്യായം അച്ചന്റെ അജണ്ടയില്‍ ഇല്ല.പീന്നീട് അച്ചനെതിരെ പെണ്‍കേസുകള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളായി.[അച്ചന്മാരെ ഉപദ്രവിക്കാന്‍ ജനങ്ങള്‍ പരക്കെ ഉപയോഗിക്കുന്ന ആയുധമാണു പെണ്‍കേസും സാമ്പത്തികത്തിരിമറിയും]. നാലുവര്‍ഷത്തിനിടെ അങ്ങനെയും ഒരുപെണ്‍കേസുണ്ടാക്കുവാന്‍ കഴിയാതെ വന്നപ്പോഴാണ് തികച്ചും അവിചാരിതമായി അസുലാഭാവസരം ശത്രുവിനു വീണുകിട്ടിയത്.
ആശുപത്രിയിലേക്കുള്ള യാത്രയില്‍ അച്ചന്റെ മൊബയീല്‍ ഫോണ്‍ എടുക്കാന്‍ മറന്നിരുന്നു.രഹസ്യങ്ങള്‍ ഇല്ലാത്തതുകൊണ്ട് മുറി ഒരിക്കലും പൂട്ടാറില്ല അച്ചന്‍..ഇടവകക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കയറിവരാം..ആണ്‍പെണ്‍ ഭേദമില്ലതെ എല്ലാവരെയും സ്വീകരിക്കും. അച്ചനോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട് ഇടവകക്കാര്‍ക്ക്. പ്രശ്‌നങ്ങള്‍ ഉള്ള വീടുകളിലേക്ക് ഓടിയെത്തും. അവരില്‍ ഒരാളായി അവരെ സഹായിക്കും. പട്ടിണിയാണെങ്കില്‍ സ്വന്തം ഭക്ഷണം അവര്‍ക്ക് പങ്കുവയ്ക്കും. ഇതിനിടെ കൗണ്‍സലിങ്ങും ധ്യാനങ്ങളും വഴി അനേകം തകര്‍ന്ന ജീവിതങ്ങളെ രക്ഷയിലേക്ക് നയിച്ചു അച്ചന്‍.. ജാതിമത ഭേദമന്യെ എല്ലാവര്‍ക്കും അച്ചനെ കാര്യമായിരുന്നു.അച്ചനില്ലാത്ത അവസരം ചിലര്‍ ശരിക്കും വിനിയോഗിച്ചു.അച്ചന്റെ മൊബെയില്‍ ഫോണ്‍ ആരൊ കൈക്കലാക്കി. അച്ചനാണെന്ന ഭാവേന പെണ്‍കുട്ടികളെ വിളിച്ചു. വിളിച്ച സംഭാഷണങ്ങള്‍ അവര്‍ തന്നെ ച്ചോര്‍ത്തി വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും സി.ഡി.കള്‍ വഴിയും പ്രചരിപ്പിച്ചു. കൗണ്‍സലിങ്ങിനു വിളിച്ചവരെ അച്ചനാണെന്ന ഭാവത്തില്‍ അവര്‍ തന്നെ കൗണ്‍സലിംഗ് നടത്തി.
അച്ചനെതിരെ പരക്കെ തെറ്റിദ്ദാരണ പരന്നു. അന്വേഷണത്തില്‍ അച്ചന്റെ മുറിയില്‍ മറന്നുവച്ച മൊബെയില്‍ ഫോണ്‍ ഏതോ കുരുട്ടുബുദ്ധിക്കാര്‍ എടുത്തുപയോഗിച്ചതാണെന്ന് മനസിലായി. അപ്പോഴെക്കും കാര്യങ്ങള്‍ കൈവിട്ടുപ്പോയിരുന്നു.
ചെയ്യാത്ത തെറ്റിനു ക്രൂശിക്കപ്പെട്ടിരിക്കുകയാണു അച്ചനിപ്പോള്‍.കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും പറ്റാതെ ചികില്‍സയില്‍ കഴിയുന്ന അച്ചനെതിരെ അപവാദങ്ങള്‍ കെട്ടിച്ചമക്കുന്നവര്‍ സത്യങ്ങള്‍ മനസിലാക്കിയേ മതിയാവൂ..
തന്നെ ദ്രോഹിച്ചവരോട് ക്ഷമിച്ച യേശുവിന്റെ മനോഭാവമാണു അച്ചനിപ്പോള്‍.ആരൊടും പകയില്ല; ദേഷ്യമില്ല. ഇനി ഒരു വൈദീകനും ഈ ഗതി വരരുതേ എന്ന പ്രാര്‍ത്ഥന മാത്രം….

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.