1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2017

സഖറിയ പുത്തന്‍കളം (ബര്‍മിംഗ്ഹാം): യുകെയിലെ ക്‌നാനായ കത്തോലിക്കക്കാര്‍ക്ക് അഭിമാനമായി പ്രഥമ ക്‌നാനായ ചാപ്പലിന്റെ വെഞ്ചരിപ്പ് കര്‍മ്മം ജൂലൈ ആറിന് നടക്കും. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരി സെന്റ് മൈക്കിള്‍സ് ചാപ്പല്‍ വിശ്വാസികള്‍ക്കായി തുറന്നുനല്‍കും.

ജൂലൈ ആറിന് വൈകുന്നേരം ആറിന് മുത്തുക്കുടകളുടെയും ക്‌നാനായ പരമ്പരാഗത വേഷവിധാനത്തിലും അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരിനെ ഏലയ്ക്കാമാല അണിയിച്ച് യുകെകെസിഎ പ്രസിഡന്റ് ബിജു മാക്കക്കനിയും മറ്റ് സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സ്വീകരിക്കും.

തുടര്‍ന്ന് സെന്റ് മൈക്കിള്‍സ് ചാപ്പലിന്റെ വെഞ്ചരിപ്പു കര്‍മ്മവും ദിവ്യബലിയും മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ.സജി തോട്ടം, ഫാ.മാത്യു കട്ടിയാങ്കില്‍, ഫാ.ജസ്റ്റിന്‍ കാരയ്ക്കാട് എന്നിവര്‍ സഹകാര്‍മ്മികരാകും.

‘സഭ സമുദായ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായി ക്‌നാനായ ജനത’ എന്ന ആപ്തവാക്യത്തിലധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റിയും ഓരോ ക്‌നാനായക്കാര്‍ക്കും തിലകകുറിയാവുകയാണ് യുകെയിലെ പ്രഥമ ക്‌നാനായ ചാപ്പല്‍.

വെഞ്ചരിപ്പു കര്‍മ്മത്തിനും തുടര്‍ന്നുള്ള സ്‌നേഹവിരുന്നിലും എല്ലവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി യുകെകെസിഎ പ്രസിഡന്റ് ബിജു മാക്കക്കഴി, സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍ കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്, ഉപദേശകസമിതി അംഗങ്ങളായ ബെന്നി മാവേവില്‍, എന്നിവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.