1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2018

Alex Varghese: മലയാളികള്‍ക്ക് സ്‌നേഹാര്‍ദ്ര ഗാനങ്ങളുടെ മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ സമ്മാനിച്ച മലയാളികളുടെ പ്രിയങ്കരനായ സ്‌നേഹ ഗായകന്‍ ശ്രീ ജി വേണുഗോപാല്‍ നയിക്കുന്ന ‘വേണുഗീതം 2018’ ന്റെ ലണ്ടനിനെ വേദിയില്‍ ചലച്ചിത്ര പിന്നണി ഗായകന്‍ വേണുഗോപാലിനോടൊപ്പം പാടാന്‍ വളര്‍ന്നു വരുന്ന ഗായകര്‍ക്കും അവസരം. ഒട്ടേറെ പുതുമുഖ ഗായകരുടെ അഭ്യര്‍ത്ഥനയെ പരിഗണിച്ചാണ് വേണുഗീതം 2018 ന്റെ ലണ്ടന്‍ വേദിയുടെ സംഘാടകര്‍ ഈ അവസരമൊരുക്കുന്നത്. പത്തു വയസ്സിനു മേല്‍ പ്രായമുള്ള ഗായകര്‍ക്കാണ് അവസരം ലഭിക്കുക . യുകെയില്‍ വളര്‍ന്നു വരുന്ന കഴിവുള്ള ഗായകരെ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടിയാണ് സംഘാടകര്‍ ഈ അവസരമൊരുക്കിയിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ ജോര്‍ജിനെ ബന്ധപ്പെടുക. ഫോണ്‍:07841613973; email :jaisongeo1@gmail.com

ശ്രീ ജി വേണുഗോപാലിന്റെ മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തെ മുപ്പത്തിയഞ്ചു വര്‍ഷത്തെ സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് ‘വേണുഗീതം 2018’ യുകെയില്‍ മൂന്നു വേദികളിയായി സംഘടിപ്പിച്ചിരിക്കുന്നത്. മെയ് 25 വെള്ളിയാഴ്ച്ച ഗ്ലാസ്‌ഗോ മദര്‍വെല്‍ കണ്‍സേര്‍ട്ട് ഹാളിലും 26 ശനിയാഴ്ച്ച ലെസ്റ്റര്‍ അഥീന യിലും, മെയ് 28 തിങ്കളാഴ്ച്ച ലണ്ടനിലെ മാനോര്‍ പാര്‍ക്ക് റോയല്‍ റീജന്‍സിയിലും മാണ് പരിപാടി അണിയിച്ചൊരുക്കുന്നത്. ഗായകന്‍ ജി വേണുഗോപാലിനൊപ്പം മലയാളത്തിലെ ഒരു പിടി പ്രശസ്തരായ കലാകാരന്മാര്‍ കൂടി ഈ മെഗാ ഷോയില്‍ അണിനിരക്കുന്നു. ചലച്ചിത്ര പിന്നണീ ഗായിക മൃദുല വാര്യര്‍ (ലാലി ലാലി ഫെയിം), വൈഷ്ണവ് ഗിരീഷ് ( ഇന്ത്യന്‍ ഐഡോള്‍ ജൂനിയര്‍ 2015 ഫൈനലിസ്‌റ്),ബിഗ് മ്യൂസിക്കല്‍ ഫാദര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഫാ:വില്‍സണ്‍ മേച്ചേരി (ഫ്‌ളവര്‍സ് TV ഫെയിം ) ഡോ:വാണി ജയറാം (ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം) രാജമൂര്‍ത്തി (മജീഷ്യന്‍) സാബു തിരുവല്ല (കൊമേഡിയന്‍) ഒപ്പം യുകെയിലെ അനുഗ്രഹീത ഗായകരും നര്‍ത്തകരും അണിനിരക്കുന്നു.2018 മെയ് 25 ന് ഗ്ലാസ്‌ഗോയില്‍ ആരംഭിച്ചു 28 ന് ലണ്ടനില്‍ അവസാനിക്കും.

നാദവും നൃത്തവും താളവും ഒന്ന് ചേര്‍ന്ന ഈ സംഗീത നൃത്ത ഹാസ്യ മാന്ത്രിക മെഗാഷോ ‘ വേണുഗീതം2018’ ആസ്വദിക്കുവാന്‍ യുകെയിലെ എല്ലാ കലാ സ്‌നേഹികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു….

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.