1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2011


യുകെ കെസിഐയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ദശാബ്ദി ജ്യോതി പ്രയാണം 29ന്‌ ആരംഭിക്കും. റോംഫോര്‍ഡിലെ ഹാരോള്‍ഡ്‌ ഹില്‍ ഹാളില്‍ രാവിലെ 10നു നടക്കുന്ന ചടങ്ങില്‍ ഫാ.സജി തോട്ടത്തിലിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെയാണ്‌ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്‌. സമ്മേളനത്തില്‍ ദശാബ്ദി ജ്യോതി പ്രയാണം ഉദ്‌ഘാടനം ചെയ്യപ്പെടും.

ഫാ.സജി തോട്ടത്തിലും വിവിധ യൂണിറ്റ്‌ ഭാരവാഹികളും ചേര്‍ന്ന്‌ ജ്യോതി തെളിക്കുന്നതോടെ സംഘടനയുടെ പ്രസിഡന്റ്‌ റെജി മഠത്തിലേട്ട്‌ ഏറ്റുവാങ്ങും. തുടര്‍ന്ന്‌ മുന്‍പ്രസിഡന്റുമാരായ സിറില്‍ കൈതവേലി, സിറിള്‍ പടപ്പുരയ്‌ക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രയാണം നടത്തുക.

ജൂലൈ 23ന്‌ നോട്ടിങ്‌ ഹാമില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ വേദിയില്‍ ജ്യോതിപ്രയാണം എത്തിക്കും. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളില്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, ബിഷപ്‌ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍, വിവിധ സാമുദായിക സംഘടനാ നേതാക്കളും പങ്കെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.