1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2015

ജോണ്‍ അനീഷ്: ഈ വര്‍ഷത്തെ യുക്മ ദേശിയ കലാമേള ഹണ്ടിങ് ടണ്ണില്‍. യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ റിജിയനിലെ കേയിം ബ്രിട്ജിലെ അതിപുരാതന ബ്രിട്ടീഷ് പൈതൃക പട്ടണമായ ഹണ്ടിംങ്ങ്ടണ്‍. യുക്മ ദേശിയ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടും, 2015 കലാമേളയുടെ ചുമതല വഹിക്കുന്ന ദേശിയ വൈസ് പ്രസിഡന്റും കുടിയായ മാമ്മന്‍ ഫിലിപ്പും നേരിട്ട് പോയി കണ്ടാണ് ഹണ്ടിങ്ങ്ടണ്ണിലെ സെന്റ് ഐവോ സ്‌കൂള്‍ തെരഞ്ഞെടുത്തത്. അത്യാധുനിക സൗകര്യങ്ങളോട് കുടിയ സ്‌കൂള്‍ കൗണ്ടിയിലെ ഏറ്റവും നല്ല സ്‌കൂളുകളില്‍ ഒന്നാണ്. നയന മനോഹരം എന്നതിനുപരി ചരിത്രപരമായ പല സ്മാരകങ്ങള്‍ ഇന്നും നിലനില്ക്കുന്നു എന്നാ പ്രത്യേകതയും ഈ സ്ഥലത്തിന്നു മാറ്റു കൂട്ടുന്നു . ഇത്തവണ യുക്മ കലാമേള ക്ക് എത്തുന്നവര്‍ക്ക് ഈ കാഴ്ചകള്‍ ഒരു അനുഭവം ആകും തീര്ച്ച ഒക്ടോബര്‍ 2 ഗാന്ധി ജയന്തി) ഇന്നു മുതല്‍ യുക്മ ദേശിയ കലാമേളയുടെ കൌണ്ട് ഡൌണ്‍ തുടങ്ങുന്നു.

യുകെയിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കല മാമാങ്കം ആണ് യുക്മ കലാ മേളകള്‍. യുക്മ കലാ മേളകള്‍ യു കെ മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. മാറി വരുന്ന കാലഘട്ടത്തില്‍ യു കെ യില്‍ താമസിക്കുന്ന പ്രവാസി മലയാളികള്‍ക്ക് സ്വന്തമായി കലയെയും സംസ്‌കാരത്തെയും തങ്ങള്‍ വളര്‍ന്നു വന്ന കാലഘട്ടത്തെയും ഓര്‍മിക്കുവാനും തങ്ങളുടെ പുതുതലമുറയെ വളര്‍ന്നു വന്ന കേരളത്തിന്റെ സാംസ്‌കാരിക പൈതൃക സമ്പത്ത് പഠിപ്പിക്കുവാനും കഴിയുന്ന ഏറ്റവും വലിയ മാധ്യമം ആണ് ഇന്ന് യുക്മ കലാമേളകള്‍. നൂറു കണക്കിന് അസോസിയേഷനുകളില്‍ നിന്നുള്ള ചുണക്കുട്ടികളും അവരുടെ മാതാപിതാക്കളും നാട്ടിലെ സ്‌കൂല്‍ കോളേജ് കലോത്സവങ്ങള്‍, യുവജനോല്‌സവങ്ങള്‍ പോലെ വാശിയേറിയ മത്സരങ്ങള്‍ കാഴ്ച വെക്കുമ്പോള്‍ കേരളത്തിലെ ഉത്സവങ്ങള്‍ തോറ്റു പോകും എന്ന കാര്യത്തിനു തര്‍ക്കം ഇല്ല.

യുക്മയിലെ വിവിധ അസ്സോസ്സിയെഷനുകള്‍ അസ്സോസ്സിയേഷന്‍ തല മത്സരങ്ങള്‍ നടത്തി അവിടെ നിന്ന് വിജയിക്കുന്നവര്‍ റിജി യന്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നു അവിടെ നിന്നും വിജയിക്കുന്നവര്‍ ആണ് നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ യോഗ്യതയുള്ളവര്‍ . ബാത്തിലെ ആദ്യ കലാമേളയില്‍ നിന്നും തുടങ്ങി ഇന്ന് 2015 ല എത്തി നില്‍ക്കുമ്പോള്‍ യു കെ മലയാളികള് ക്കിടയില്‍ അറിയപ്പെടുന്ന ഒരു പിടി കലാകാരന്മാരെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനും യുക്മ കലാമേളകള്‍ കൊണ്ട് കഴിഞ്ഞു എന്നത് യുക്മയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരു നേട്ടം ആണ് . ഇന്ന് യു കെ യിലെ വിവിധ പ്രദേശങ്ങളില്‍ സാംസ്‌കാരിക രംഗങ്ങളില്‍ കഴിവ് തെളിയിച്ചു പ്രവര്ത്തിക്കുന്ന നിരവധി പ്രമുഖരുടെ ആദ്യ സംരംഭവും യുക്മ കലാമേളകള്‍ തന്നെ ആ നിലക്ക് യുകെയുടെ പ്രവാസി മലയാളി സാംസ്‌കാരിക ചരിത്രത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത നാഴിക കല്ലുകള്‍ ആണ് നാളിതു വരെയുള്ള ഒരോ യുക്മ കലാമേളകള്‍.

ഇതിനിടെ വിവിധ റിജിയനുകള്‍ കലാ മേളകള്‍ പ്രഖ്യാപിച്ചു. എല്ലാ റിജി യനുകളും വളരെ വാശിയേറിയ മത്സരങ്ങളാണ് നടത്തി വരുന്നത് . യുക്മയിലെ നൂരു കണക്കിന് വരുന്ന അംഗ അസ്സോസ്സിയെഷനുകള്‍ ഉള്‍പ്പെടുന്ന വിവിധ റിജിയനുകളാണ് കലാ മേളകള്‍ക്കായി ഒരുങ്ങി ഇരിക്കുന്നത്. ഒക്ടോബര്‍ അവസാന വാരം തീരും വിധം വിവിധ റിജിയനുകള്‍ കലാ മേളകള്‍ക്കായി ഒരുങ്ങി കഴിഞ്ഞു. യുക്മ മിഡ് ലാന്‍ട്‌സ്, യുക്മ ഈസ്റ്റ് അന്ഗ്ലിയ റിജിയന്‍ കലാ മേളകള്‍ ഒക്ടോബര്‍ 31 നു നടക്കും. മിഡ് ലണ്ട്‌സ് കലാമേള ബര്മിംഗ് ഹാമില്‍ വുല്‍വെര്‍ ഹംട്ടന്നില്‍ വെച്ചാണ് നടക്കുന്നത്. ഈസ്റ്റ് അന്ഗ്ലിയ ബാസില്‍ ടണ്ണില്‍ വെച്ചാണ് നടക്കുന്നത്. യുക്മ നോര്ത്ത് വെസ്റ്റ് റിജി യാന്‍ കലാ മേള ബോല്‍ടന്നില്‍ വെച്ച് ഒക്ടോബര്‍ 31 നു നടക്കും. യുക്മ സൌത്ത് റിജിയന്‍ കലാമേള വോകിങ്ങില്‍ വെച്ച് നവംബര്‍ 7 നു നടക്കും. യുക്മ സൌത്ത് വെസ്റ്റ് റിജി യനാല്‍ കലാമേള ഇത്തവണ ഗ്ലൌസ്‌റെറില്‍ വെച്ച് ഒക്ടോബര്‍ 31 നു തന്നെ നടക്കുന്നു. കലാ മേളകള്‍ക്കായി ഒരുങ്ങുന്ന മുഴുവന്‍ അസ്സോസ്സിയെഷനുകള്‍ക്കും വിജയശംസകള്‍ നേരുന്നതായി യുക്മ ദേശിയ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ട് സെക്രടറി സജിഷ് ടോം എന്നിവര്‍ അറിയിച്ചു. നാഷണല്‍ കലാമേളയുടെ നടത്തിപ്പിനായി മുഴുവന്‍ അംഗ അസ്സോസ്സിയെഷനുകളുടെയും സഹകരണസഹായം അഭ്യര്‍ഥിക്കുന്നതായി കലാമേള 2015 ന്റെ മുഖ്യ ശില്പ്പി മാമ്മന്‍ ഫിലിപ്പ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.