1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2018

ഒന്‍പതാമത് യുക്മ ദേശീയ കലാമേളയ്ക്ക് ആവേശോജ്ജ്വലമായ പരിസമാപ്തി. ശനിയാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിച്ച കലാമേള പുലര്‍ച്ചെ ഫലപ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ 2018 ദേശീയ കലാമേള ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കപ്പെട്ടു. ഹാട്രിക് ചാമ്പ്യന്മാരായ മിഡ്‌ലാന്‍സ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ബസുകളിലും നൂറുകണക്കിന് കാറുകളിലുമായി ആയിരക്കണക്കിന് യു കെ മലയാളികളാണ് രാവിലെമുതല്‍ ഷെഫീല്‍ഡിലെത്തിചേര്‍ന്നത്. യുക്മയുടെ പത്താം സ്ഥാപക വര്‍ഷത്തില്‍ നടന്ന കലാമേള എന്നനിലയില്‍ ഒന്‍പതാമത് യുക്മ ദേശീയ കലാമേള ആഗോള ശ്രദ്ധ ആകര്‍ഷിക്കപ്പെട്ടിരുന്നു.

യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയണില്‍ നിന്നുള്ള ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (EYCO) അസോസിയേഷനാണ് ഈ വര്‍ഷത്തെ ചാമ്പ്യന്‍ അസോസിയേഷന്‍. കെ സി ഡബ്‌ള്യ എ (KCWA ) ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസിയയേഷന്‍. എന്നിവരെ പിന്തള്ളിയാണ് EYCO ചാമ്പ്യന്‍ അസോസിയേഷന്‍ പട്ടം നേടിയത്.

യോര്‍ക്ഷയര്‍ & ഹംബര്‍ റീജിയണിലെ ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനിലെ സാന്‍ ജോര്‍ജ്ജ് . ആണ് ഈ വര്‍ഷത്തെ കലാപ്രതിഭ. തുടര്‍ച്ചയായ രണ്ടാം തവണയാണ് സാന്‍ ജോര്‍ജ്ജ് കലാപ്രതിഭയാകുന്നത്. കവിതാ പാരായണം ഒന്നാം സ്ഥാനവും ലളിതഗാനം രണ്ടാം സ്ഥാനവും മോണോ ആക്ടില്‍ മൂന്നാം സ്ഥാനവും നേടികൊണ്ടാണ് സാന്‍ ജോര്‍ജ്ജ് കലാപ്രതിഭസ്ഥാനം കരസ്ഥമാക്കിയത്. സൗത്ത് ഈസ്റ്റ് റീജിയണിലെ കെ സി ഡബ്‌ള്യ എ ക്രോയിഡോണ്‍ അസോസിയേഷന്റെ ശ്രുതി അനില്‍ കലാതിലക പട്ടം നേടി. ജൂണിയര്‍ വിഭാഗത്തില്‍ ഭരതനാട്യത്തിലും സിനിമാറ്റിക് ഡാന്‌സിലും മോണോ ആക്ടിനും ഒന്നാം സ്ഥാനം നേടി കൊണ്ടാണ് ശ്രുതി കലാതിലകമായത്.

സമാപന സമ്മേളനത്തില്‍ ശ്രീ രാജമാണിക്യം ഐ എ എസ് മുഖ്യാതിഥിയായി പങ്കെടുത്തു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.