1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2016

ആദ്യന്തം ആവേശം നിറച്ച നിമിഷങ്ങള്‍ സമ്മാനിച്ച് യുക്മ നാഷണല്‍ കായികമേളക്ക് ഇന്നലെ ബര്‍മിംഗ്ഹാമില്‍ കൊടിയിറങ്ങി. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ 160 പോയിന്റ് നേടി മിഡ്‌ലാണ്ട്‌സ് റീജിയന്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.72 പോയിന്റോടെ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ ആണ് രണ്ടാം സ്ഥാനത്ത് .ഈസ്റ്റ് ആന്‍ഗ്ലിയ 66 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി .

മിഡ്‌ലാണ്ട്‌സ് റീജനില്‍ നിന്നുള്ള ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി(BCMC)ഏറ്റവും കൂടുതല്‍ പോയിന്റ് നേടി.(56 പോയിന്റ് ) മികച്ച അസോസിയേഷനുള്ള ട്രോഫി കരസ്ഥമാക്കി. ഈസ്റ്റ് ആന്‍ഗ്ലിയ റീജിയനില്‍ നിന്നുള്ള ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ 53 പോയിന്റ് നേടി രണ്ടാം സ്ഥാനത്തെത്തി.മിഡ്‌ലാണ്ട്‌സ് റീജനിലെ സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷനാണ് (SMA) മൂന്നാം സ്ഥാനം.(50 പോയിന്റ്)

സൌത്ത് ഈസ്റ്റ് റീജനിലെ ടണ്‍ബ്രിഡ്ജ് & വെല്‍സ് ടസ്‌ക്കേഴ്‌സ് ആണ് വടംവലി മത്സരത്തിലെ വിജയികള്‍. മിഡ്‌ലാണ്ട്‌സ് റീജനില്‍ നിന്നുള്ള ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി,വെയില്‍സ് റീജിയനിലെ കാഡിഫ് മലയാളി അസോസിയേഷന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.

ഇത്തവണത്തെ കായികമേളയില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ മാര്‍ച്ച് പാസ്റ്റിനുള്ള സമ്മാനം മിഡ്‌ലാണ്ട്‌സ് റീജിയന്‍ കരസ്ഥമാക്കി.

വിവിധ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാരുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

കിഡ്‌സ് ബോയ്‌സ് ജെറോം ജോഷി LIMA

കിഡ്‌സ് ഗേള്‍സ് അന്ന റിജോ SMA

സബ് ജൂനിയര്‍ ബോയ്‌സ് ജെയിംസ് സെബാസ്റ്റ്യന്‍ KERALA CLUB NUNEATON

സബ് ജൂനിയര്‍ ഗേള്‍സ് ക്രിസ്റ്റീന്‍ തങ്കച്ചന്‍ FRIENDS OF PRESTON

ജൂനിയര്‍ ബോയ്‌സ് ജോണ്‍സ് അബ്രഹാം SMA

ജൂനിയര്‍ ഗേള്‍സ് ഷാരോണ്‍ ടെറന്‍സ് SMA

യൂത്ത് മെന്‍ M P പദ്മരാജന്‍ SMA SALISBURY

യൂത്ത് വുമന്‍ ഷിന്‌സി രാജീവ് BCMC

സീനിയര്‍ മെന്‍ ഷിജു ജോസ് BCMC

സീനിയര്‍ വുമന്‍ ദീപ ഓസ്റ്റിന്‍ BMA

സൂപ്പര്‍ സീനിയര്‍ മെന്‍ ജോഷി വര്‍ക്കി BMA

സൂപ്പര്‍ സീനിയര്‍ മെന്‍ ഫിലോമിന ലാലിച്ചന്‍ DMA

രാവിലെ കായികമേള ജനറല്‍ കണ്‍വീനര്‍ ബിജു തോമസ് പന്നിവേലില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കായികമേള നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സീസ് കവളക്കാട്ടില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് കായികമേളയിലെ ഏറ്റവും ആവേശകരമായ ഇനമായ മാര്‍ച്ച് പാസ്റ്റ് യുക്മ ദേശീയ സെക്രട്ടറി ശ്രീ.സജീഷ് ടോം ഫ്‌ലാഗ്ഓഫ് ചെയ്തു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.